11:53pm 01 June 2026
NEWS
ഷുഹൈബ് വധക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി കോടതി.
01/06/2026  03:39 PM IST
ചെറുകര സണ്ണിലൂക്കോസ്
ഷുഹൈബ് വധക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി കോടതി

 

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗത്തിന് കനത്ത തിരിച്ചടി. 

വിചാരണക്കോടതി മാറ്റണമെന്ന ആവശ്യമുന്നയിച്ച് പ്രതിഭാഗം സമർപ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളി. 

ഹർജി സെഷൻസ് കോടതി തള്ളിയതോടെ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചേക്കും. 

കേസിന്റെ വിചാരണ തലശ്ശേരി മൂന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ നിന്നും മാറ്റണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 

ഈ വാദമാണ് ഇപ്പോൾ കോടതി തള്ളിയത്. 

ഇതോടെ ഇതേ കോടതിയിൽ തന്നെ നാളെ വിചാരണ തുടരും. 

പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുകയും. 

ജാമ്യം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img