02:44am 08 November 2026
NEWS
ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്


03/04/2025  11:02 AM IST
nila
ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്

ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രയ്ക്കൊരുങ്ങുന്നു. ഉത്തർപ്രദേശ് സ്വ​ദേശിയായ ശുഭാംശു ശുക്ലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുക. ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയോം – 4 ദൗത്യം അടുത്ത മാസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുമെന്ന് നാസ വ്യക്തമാക്കി.  

14 ദിവസമാണ് ആക്സിയോം ദൗത്യത്തിന്റെ കാലാവധി. നാസയുടെ പെഗി വിറ്റ്സൺ, പോളണ്ടിന്റെ സാവോസ് ഉസാൻസ്കി, ഹംഗറിയുടെ ടിബോർ കപു എന്നിവരാണ് ശുഭാംശു ശുക്ലയുടെ യാത്രികർ. ഫ്ലോറിഡയിലെ കെനഡി സ്പേസ് സെന്ററിൽ നിന്നാണ് ഇവർ യാത്ര തിരിക്കുക. 

ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. സുനിത വില്യംസ് തിരിച്ചെത്തിയ ഡ്രാഗൺ സീരിസ് പേടകത്തിലാകും ശുഭാംശുവിന്റെ യാത്ര. ആദ്യമായി ബഹിരാകാശത്തേക്ക് പോയ ഇന്ത്യക്കാരൻ രാകേശ് ശർമയാെണങ്കിലും ആദ്യമായി രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരൻ എന്ന നേട്ടം ഇതോടെ ശുഭാംശു ശുക്ലയുടെ പേരിലാകും. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img