
വിജയ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനെ തുടർന്ന് അഭിനയിക്കുന്ന അവസാനത്തെ തമിഴ് സിനിമയാണല്ലോ 'ജനനായകൻ'. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിതാ ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, വരലക്ഷ്മി, നരേൻ, പ്രിയാമണി തുടങ്ങിയ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ ചെന്നൈയിലുള്ള പനയൂരിൽ നടന്നു വരികയാണ്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ശ്രുതി ഹാസനും ജോയിൻ ചെയ്യാനിരിക്കുന്നു എന്നുള്ള ഒരു പുതിയ ഒരു വാർത്ത പുറത്തുവന്നിരിക്കുന്നത്. വളരെ പ്രധാനമായ ഒരു കഥാപാത്രത്തിനു വേണ്ടിയാണത്രെ ശ്രുതി ഹാസ്സനെ ഈ ചിത്രത്തിൽ കമ്മിറ്റ് ചെയ്തിരിക്കുന്നത്. ശ്രുതി ഹാസൻ നേരത്തെ വിജയ്‌ക്കൊപ്പം 'പുലി' എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചിരുന്നു. എന്നാൽ ഈ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല. ലോഗേഷ് കനകരാജ് സംവിധാനം ചെയ്തു വരുന്ന രജനികാന്ത് ചിത്രമായ 'കൂലി'യിലും ശ്രുതി ഹാസ്സൻ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിന്റെയും ചിത്രീകരണം നടന്നു വരികയാണ്.
Photo Courtesy - Google











