
ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ സർവീസിന്റെ (ITS) 1989-ലെ ബാച്ചിലെ ഉദ്യോഗസ്ഥനായ ശ്രീ എസ്. അജിത് കുമാർ, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT), കേരള ലൈസൻസ്ഡ് സർവീസ് ഏരിയ (Kerala LSA)യുടെ അഡീഷണൽ ഡയറക്ടർ ജനറൽ (ടെലികോം) ആയി ചുമതലയേറ്റു. കേരള സംസ്ഥാനം, ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശം, മാഹി എന്നിവിടങ്ങളിലെ ടെലികമ്മ്യൂണിക്കേഷൻ സംബന്ധമായ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല നിർവഹിക്കുന്നത് DoT കേരള എൽ.എസ്.എ.യാണ്.
മുപ്പത് വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ടെലികമ്മ്യൂണിക്കേഷൻ ഭരണവിദഗ്ധനായ ശ്രീ അജിത് കുമാർ, ഇതിന് മുമ്പ് ഗുജറാത്ത് എൽ.എസ്.എ.യുടെ അഡീഷണൽ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചിരുന്നു. ഔദ്യോഗിക ജീവിതത്തിൽ അദ്ദേഹം കർണാടക എൽ.എസ്.എ.യിലും ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ആസ്ഥാനമായ ന്യൂഡൽഹിയിലും ഡെപ്യൂട്ടി ഡയറക്ടർ ജനറലായും, വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ ചെന്നൈയിലെ ഡയറക്ടറും പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സായും, ബെംഗളൂരുവിലെ BBNW-യിൽ അഡീഷണൽ ജനറൽ മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ ബി.എസ്.എൻ.എൽ. എറണാകുളത്തും തൊടുപുഴയിലും ഏരിയ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്ക്ലിയിലെ ഗോൾഡ്മാൻ സ്കൂൾ ഓഫ് പബ്ലിക് പോളിസിയുടെ പൂർവവിദ്യാർത്ഥിയായ അദ്ദേഹം, 2018-ൽ പബ്ലിക് പോളിസിയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കി.
കേരള എൽ.എസ്.എ.യുടെ മേധാവിയായി ശ്രീ അജിത് കുമാർ ടെലികോം ശൃംഖലയുടെ സുരക്ഷ, ടെലികോം ചട്ടങ്ങൾ പാലിക്കുന്നതിനുള്ള മേൽനോട്ടം, 5G സേവനങ്ങളുടെയും ഭാരത്‌നെറ്റ് പദ്ധതിയുടെയും വ്യാപനം, 'കോൾ ബിഫോർ യൂ ഡിഗ്' (Call Before You Dig) പദ്ധതിയിലൂടെ ടെലികോം അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷണം, ടെലികോം മേഖലയിലെ നവീകരണങ്ങൾക്ക് പ്രോത്സാഹനം, ഗ്രാമീണ മേഖലകളിലെ ഡിജിറ്റൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തൽ, കൂടാതെ 'സഞ്ചാർ സാഥി' (Sanchar Saathi) പോലുള്ള പദ്ധതികളിലൂടെ സൈബർ തട്ടിപ്പുകളും സ്പാം സന്ദേശങ്ങളും തടയുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃത്വം നൽകും.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, കേരളത്തിൽ ഉടനീളം ഡിജിറ്റൽ കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം, 6G ഉൾപ്പെടെയുള്ള ഭാവി സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ മികച്ച ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കേരള എൽ.എസ്.എ. തുടർന്നും ശക്തിപ്പെടുത്തും.
Photo Courtesy - Google







