05:07pm 07 November 2026
NEWS
ദേശീയ പബ്ലിക് സ്പീക്കിംഗ് ചാമ്പ്യൻഷിപ്പിൽ ശ്രേയ അനിലിന് വിജയം
18/09/2026  07:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ പബ്ലിക് സ്പീക്കിംഗ് ചാമ്പ്യൻഷിപ്പിൽ ശ്രേയ അനിലിന് വിജയം

കൊച്ചി: നാഷണൽ പബ്ലിക് സ്പീക്കിംഗ് ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൈറ്റില അസാദി കോളേജിൽ സംഘടിപ്പിച്ച ദേശീയ പബ്ലിക് സ്പീക്കിംഗ് ചാമ്പ്യൻഷിപ്പിൽ കിഡ്സ് വിഭാഗത്തിൽ ഭവൻസ് ആദർശ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ശ്രേയ അനിൽ ഒന്നാം സ്ഥാനം നേടി.FACT ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എസ്. ശക്തിമണി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. ബി. ആർ. അജിത് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി അംഗങ്ങളായ ശ്രീകുമാർ പൈ, എൻ. സി. മണി, മഞ്ജു കെ. മനോഹർ, സജിത സെബാസ്റ്റ്യൻ, ബീന വാസ്, നൈനാൻ സി.എസ്., ശാരിക നായർ എന്നിവർ ചടങ്ങിൽ നേതൃത്വം വഹിച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img