03:21pm 24 October 2026
NEWS
​ഗർഭിണികൾ ചായയും കാപ്പിയും കുടിക്കാൻ പാടില്ലേ?
25/06/2025  12:49 PM IST
nila
​ഗർഭിണികൾ ചായയും കാപ്പിയും കുടിക്കാൻ പാടില്ലേ?

നമ്മുടെ നാട്ടിൽ ​ഗർഭവുമായി ബന്ധപ്പെട്ട് നിരവധി വിശ്വാസങ്ങളും ആചാരങ്ങളും നിലവിലുണ്ട്. ​ഗർഭം ധരിച്ചുകഴിഞ്ഞാൽ യുവതികൾ ചെയ്യേണ്ടതും ചെയ്തുകൂടാത്തതുമായ കാര്യങ്ങളെ കുറിച്ച് നാട്ടിലെ സ്ത്രീകളുടെ വക സ്റ്റഡി ക്ലാസും ഉണ്ടാകും. തലമുറകളായി കൈമാറി വരുന്ന അറിവുകൾ എന്ന നിലയിലാണ് ഇവയിൽ പലതും അവതരിപ്പിക്കുന്നത്. 

അത്തരത്തിൽ പ്രചരിക്കുന്നവയിൽ തെറ്റിദ്ധരിപ്പിയ്ക്കുന്ന ചില കാര്യങ്ങളുമുണ്ട്. അങ്ങനെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും തീർത്തും അവാസ്തവവുമായ ഒന്നാണ് ​ഗർഭവും ചായയും തമ്മിലുള്ള ബന്ധം. ഗർഭകാലത്ത് ഗർഭിണി ചായയും കാപ്പിയും കുടിച്ചാൽ കുഞ്ഞിന് നിറം കുറയുമെന്നാണ് വിശ്വാസം. എന്താണ് ചായയും കാപ്പിയും ​ഗർഭവും തമ്മിലുള്ള ബന്ധം?  കാപ്പിയും ചായയും അമിതമായ കഴിയ്ക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നത് വാസ്തവമാണ്. എന്നാൽ, ഇതിന് കുഞ്ഞിന്റെ നിറവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം.

ഗർഭിണി ചായയും കാപ്പിയും കുടിയ്ക്കുന്നത് കുഞ്ഞിന്റെ നിറത്തെ ബാധിയ്ക്കുന്ന ഒന്നല്ല. ചായയ്ക്കും കാപ്പിയ്ക്കും കുഞ്ഞിന്റെ ചർമനിറവുമായി യാതൊരു ബന്ധവുമില്ലെന്നതാണ് വാസ്തവം. കുഞ്ഞിന്റെ നിറം മാതാപിതാക്കളിൽ നിന്നുളള ജീനുകളുടേയും ഒരു പരിധി വരെ കഴിയ്ക്കുന്ന ഭക്ഷണത്തിന്റേയും സ്വാധീനത്തിൽ വരുന്ന ഒന്നാണ്. അതേസമയം, ​ഗർഭാവസ്ഥയിൽ സ്ത്രീകൾ ചായയും കാപ്പിയും കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. അതിന്റെ കാരണം എന്താണെന്ന് നമുക്ക് ഒന്നറിഞ്ഞിവരാം..

ഗർഭകാലത്ത് അമിതമായ അളവിൽ ചായയും കാപ്പിയും കുടിയ്ക്കുന്നത് അബോർഷൻ, കുഞ്ഞിന് ഭാരക്കുറവ്, മാസം തികയാതെയുളള പ്രസവം, ജനനവൈകല്യങ്ങൾ എന്നിവയ്ക്ക് ഇടയാക്കാം. ഗർഭിണി കഫീൻ അളവ് ദിവസം 200 മില്ലീഗ്രാം എന്ന അളവിൽ നിർത്താൻ നോക്കുക. അതായത് രണ്ടു കപ്പ് ചായയോ അല്ലെങ്കിൽ രണ്ട് കപ്പ് കാപ്പിയോ മാത്രം കുടിയ്ക്കുക. പറ്റുമെങ്കിൽ ചായയും കാപ്പിയും പൂർണമായും ഒഴിവാക്കുന്നതാണ് നല്ലതെന്നും ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നുണ്ട്.

ചായയും കാപ്പിയും മാത്രമല്ല, ഇത്തരത്തിൽ പല അരുതുകളും ​ഗർഭകാലത്ത് സ്ത്രീകൾക്ക് മുന്നിലെത്താറുണ്ട്. അവയുമായി ബന്ധപ്പെട്ട് നിരവധി കഥകളും പ്രചരിക്കും. എന്നാൽ, കൃത്യമായി ഡോക്ടറെ കാണുകയും ഡോക്ടറുടെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കുകയുമാണ് ഉത്തമം. ആരോ​ഗ്യ കാര്യങ്ങളിൽ ഒട്ടും അലംഭാവം കാട്ടാതിരിക്കുക. ഓർക്കുക, ​ഗർഭകാലത്തെ അമ്മയുടെ ആരോ​ഗ്യമാണ് ​ഗർഭസ്ഥശിശുവിന്റെ ആരോ​ഗ്യത്തെ സ്വാധീനിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
HEALTH
img