
കൊച്ചി: ലഹരിക്കെതിരെ വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും പ്രചരണം നടത്തുന്നതിൻ്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗൺസിൽ ഷോർട്ട് ഫിലിം നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. പ്ലസ് ടൂവരെയുള്ള വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. എറണാകുളം ജില്ലയിലെ സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾ തയ്യാറാക്കുന്ന ഷോർട്ട് ഫിലിമുകളാണ് മത്സരത്തിന് അയക്കേണ്ടത്. അഞ്ചുമിനിറ്റു മുതൽ ഏഴുമിനിറ്റു വരെയായിരിക്കണം ഷോർട്ടു ഫിലിമുകളുടെ ദൈർഘ്യം. ഒക്ടോബർ 20ന് മുൻപ് പ്രധാന അധ്യാപകൻ്റെ സാക്ഷ്യപത്രവുമായി ജില്ലയിലെ ഏഴ് താലൂക്ക് ലൈബ്രറി കൗൺസിലുകൾക്ക് മത്സരത്തിനുള്ള എൻട്രികൾ സമർപ്പിക്കണം. താലൂക്ക് തലത്തിലെ പ്രാഥമിക വിലയിരുത്തലിനു ശേഷമായിരിക്കും ജില്ലാ തലത്തിലുള്ള നിർണയം. തെരഞ്ഞെടുക്കപ്പെടുന്നആദ്യ മൂന്നു ഷോർട്ടു ഫിലിമുകൾക്ക് യഥാക്രമം15000,10000, 5000 രൂപയുടെ ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകും. കൂടാതെ 50 ഷോർട്ട് ഫിലിമുകൾക്ക് 2000 രൂപയുടെ പ്രോത്സാഹനസമ്മാനവും നൽകും. കൂടുതൽ വിവരങ്ങൾ ലൈബ്രറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജില്ലയിലെ ലൈബ്രറികളിൽ നിന്നും 9961294659, 9895233062 എന്നീ ഫോൺ നമ്പറുകളിൽ നിന്നും ലഭിക്കും.
Photo Courtesy - Google