10:54pm 20 September 2026
NEWS
തമ്പുകളും സാമഗ്രികളും ഒരുക്കി കടകൾ; വരാനിരിക്കുന്ന ക്യാമ്പിംഗ് സീസണിനായി ഒരുങ്ങി ഖത്തർ
20/09/2026  12:16 PM IST
nila
തമ്പുകളും സാമഗ്രികളും ഒരുക്കി കടകൾ; വരാനിരിക്കുന്ന ക്യാമ്പിംഗ് സീസണിനായി ഒരുങ്ങി ഖത്തർ

 

 

​ദോഹ:ശീതകാലത്തിന്റെ വരവറിയിച്ച് രാജ്യത്ത് ക്യാമ്പിംഗ് സീസണിനായുള്ള ഒരുക്കങ്ങൾ സജീവമാകുന്നു. മരുഭൂമിയിലെ ടെന്റുകൾക്കും വിവിധ ക്യാമ്പിംഗ് സാമഗ്രികൾക്കുമായി ആവശ്യക്കാർ ഏറിയതോടെ വിപണിയിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ നിരത്തി വ്യാപാരികൾ രംഗത്തെത്തി.
​കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കുമായി വ്യത്യസ്ത വലിപ്പത്തിലുള്ള കൂടാരങ്ങളും, ലൈറ്റുകൾ, സ്റ്റൗവുകൾ തുടങ്ങിയ മറ്റ് അനുബന്ധ ഉപകരണങ്ങളും വിപണിയിൽ ലഭ്യമാക്കിത്തുടങ്ങിയതായി കഷ്ടാ (Kashta) കടയുടമയായ അൽ-മുഇസ് ഉസ്മാൻ പറഞ്ഞു. തങ്ങളുടെ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ ജനങ്ങൾക്ക് സൗകര്യപ്രദമായി സാധനങ്ങൾ വാങ്ങാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
​അതേസമയം, വരാനിരിക്കുന്ന ക്യാമ്പിംഗ് സീസണിന്റെ ഔദ്യോഗിക തിയ്യതിയും നിബന്ധനകളും എന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. ഒക്ടോബർ പകുതിയോടെ രജിസ്‌ട്രേഷൻ ആരംഭിക്കുകയും നവംബർ ഒന്നു മുതൽ സീസണിന് തുടക്കമാവുകയും ചെയ്യുമെന്നപ്രതീക്ഷയിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img