NEWS
അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്; നാലുപേർ കൊല്ലപ്പെട്ടു
05/09/2024 06:28 AM IST
nila
ജോർജിയ: അമേരിക്കയിലെ സ്കൂളിൽ വെടിവെയ്പിൽ നാലുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അറ്റ്ലാന്റയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള സ്കൂളിലാണ് ഇതേ സ്കൂളിൽ തന്നെ പഠിക്കുന്ന വിദ്യാർത്ഥി വെടിയുതിർത്തത്. കോൾട്ട് ഗ്രേ എന്ന പതിനാലുകാരനാണ് പ്രതി. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
കൊല്ലപ്പെട്ടവരിൽ രണ്ടു പേർ വിദ്യാർഥികളും രണ്ടു പേർ അധ്യാപകരുമാണെന്ന് അധികൃതർ അറിയിച്ചു. പരുക്കേറ്റവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്കു മാറ്റി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.