01:38pm 13 November 2026
NEWS
മഴക്കാല വിനോദ സഞ്ചാരം പ്രചരിപ്പികുന്നതിന്‍റെ ഭാഗമായി ടൂറിസം പ്രൊഫഷണല്‍ ക്ലബ്ബ് നടത്തിവരാറുള്ള മഴക്കാല പന്ത്കളി ഷൂട്ട് ദി റെയ്ന്‍
19/07/2025  06:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മഴക്കാല വിനോദ സഞ്ചാരം പ്രചരിപ്പികുന്നതിന്‍റെ ഭാഗമായി ടൂറിസം പ്രൊഫഷണല്‍ ക്ലബ്ബ് നടത്തിവരാറുള്ള മഴക്കാല പന്ത്കളി ഷൂട്ട് ദി റെയ്ന്‍

എറണാകുളം : മഴക്കാല വിനോദ സഞ്ചാരം പ്രചരിപ്പികുന്നതിന്‍റെ ഭാഗമായി ടൂറിസം പ്രൊഫഷണല്‍ ക്ലബ്ബ് നടത്തിവരാറുള്ള മഴക്കാല പന്ത്കളി ഷൂട്ട് ദി റെയ്ന്‍ ഈ വര്‍ഷം ജൂലൈ 25, 26 തീയതികളില്‍ എറണാകുളം മഹാരാജാസ് കോളജ് സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്നു. ഇത് 18-ാം തവണയാണ് ഈ പരിപാടി നടത്തുന്നത്.കേരള സര്‍ക്കാര്‍ വിനോദ സഞ്ചാര വകുപ്പിന്‍റെ  സഹകരണത്തോടെ  നടത്തുന്ന ഷൂട്ട് ദ റെയ്ന്‍  പരിപാടി ഔപചാരികമായി ഉല്‍ഘാടനം ചെയ്യുന്നത് ബഹുമാന്യനായ  എറണാകുളം  ജില്ലാ കളക്ടര്‍ ശ്രീ. എന്‍.എസ്.കെ. ഉമേഷ്  ഐഎഎസ്അവര്‍കള്‍  ആയിരിക്കും. ഏതാണ്ട് 600-ല്‍ പരം അംഗങ്ങള്‍ ഉള്ള ടൂറിസം പ്രൊഫഷണല്‍സ് ക്ലബ് ഈ മേഘലയിലെ ഏറ്റവും  വലിയ  സംഘടനയായി ഇതിനകം മാറികഴിഞ്ഞു.രണ്ടു ദിവസങ്ങളില്‍ ആയി നടക്കുന്ന ഈ ഷൂട്ട് ദ റെയ്ന്‍ പരിപാടി വളരെ ആകര്‍ഷകമായി  മാറി കഴിഞ്ഞു. വെറും ഒരു ഫുട്ബോള്‍  ടൂര്‍ണമെന്‍റ് എന്നതില്‍ ഉപരി ഈ പരിപാടി ജനങ്ങള്‍ക്ക് വിനോദസഞ്ചാര മേഘലയില്‍ പുതിയ സംരംഭങ്ങള്‍ പരിചയപെടുത്തുന്നതിനുകൂടി തയ്യാറാകുന്ന വേദി ആണ്.
വിജയികള്‍ക്ക്  ഡൊമിനിക്ക് ജോസഫ് മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും 50000 രൂപയും സമ്മാനം നല്‍കുന്നു. രണ്ടാം സ്ഥാനക്കാര്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫിയും  30000 രൂപയും  സമ്മാനമായി നല്‍കുന്നു. മൂന്നാം സ്ഥാനക്കാര്‍ക്ക് 20000 രൂപയാണ് സമ്മാനമായി നല്‍കുന്നത്.ഈ പരിപാടി കൂടുതല്‍ സന്തോഷകരവും ആഘോഷകരവും ആക്കുന്നതിന് പ്രദര്‍ശന മല്‍സരങ്ങളും നടത്തുന്നുണ്ട് എന്ന് അദ്യക്ഷന്‍ ശ്രീ.ഷൈക്ക് ഇസ്മൈല്‍ പറയുകയുണ്ടായി. സെക്രട്ടറി ജോണ്‍സണ്‍ മനീഷ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ശ്രീ വിനീഷ് വിദ്യ ജനറല്‍ കണ്‍വീനര്‍ ആയിരിക്കുന്ന ഈ പരിപാടിയുടെ ടെക്നിക്കല്‍ കമ്മിറ്റി അദ്ധ്യക്ഷന്‍  ശ്രീ.പോള്‍.എം.എസ് ആണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img