07:07am 13 November 2026
NEWS
പിണറായി വിജയന്റെ കുടുംബത്തിനു വലിയ അയ്യപ്പശാപമുണ്ടെന്ന് ശോഭ സുരേന്ദ്രൻ
30/08/2025  04:40 AM IST
nila
 പിണറായി വിജയന്റെ കുടുംബത്തിനു വലിയ അയ്യപ്പശാപമുണ്ടെന്ന് ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തിനു വലിയ അയ്യപ്പശാപമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. പാലക്കാ‌ട്ടു നിന്നു പോയ ജ്യോത്സ്യൻ കവടിനിരത്തി ഇക്കാര്യം പറഞ്ഞിട്ടുണ്ട് എന്നാണ് ഒറ്റപ്പാലത്തു ഗണേശോത്സവത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തിൽ പ്രസംഗിക്കവേ ശോഭ സുരേന്ദ്രൻ പറഞ്ഞത്. പിണറായി മുഖ്യമന്ത്രി കസേരയിൽ നിന്നു താഴെയിറങ്ങിയാൽ മകൾക്കും മരുമകനും ജയിൽവാസത്തിന് യോ​ഗമുണ്ടെന്നും ജ്യോത്സ്യൻ പറഞ്ഞിട്ടുണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി ഭാര്യ കമലയോട് ജ്യോത്സ്യൻ പരിഹാരക്രിയകൾ നിർദേശിച്ചിട്ടുണ്ടെന്നും, പരിഹാരത്തിന്റെ ഭാഗമായാണോ അയ്യപ്പസംഗമം നടത്തുന്നത് എന്നറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ശബരിമലയിൽ യുവതീപ്രവേശനത്തിനു മുന്നിട്ടിറങ്ങിയ മുഖ്യമന്ത്രി അയ്യപ്പസംഗമം നടത്തുന്നതിനു മുൻപു ഭക്തരോടു മാപ്പു പറയണമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ താൻ ഉൾപ്പെടെയുള്ളവർ പ്രതിയായ കേസുകൾ പിൻവലിക്കണം. സനാതനധർമം എന്തെന്ന് അറിയാത്തവരാണ് അയ്യപ്പസംഗമം നടത്തുന്നത്. നാശരഹിതമായ ഭാവമാണു സനാതന ധർമ്മമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

ഭക്തരല്ലാത്ത യുവതികളെ മല കയറ്റി അയ്യപ്പന്റെ സകല ഭാവങ്ങളെയും നശിപ്പിച്ചയാളാണു മുഖ്യമന്ത്രി. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ ചേർത്തു ശബരിമലയിൽ അയ്യപ്പസംഗമം നടത്തുന്നത് ആർക്കു വേണ്ടിയാണെന്നു വ്യക്തമാക്കണം. ഇതു വിശ്വാസിസമൂഹം തിരിച്ചറിയുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img