05:11pm 30 April 2026
NEWS
ശിവരാത്രി നിറവില്‍ കുംഭമേള, ഇന്ന് സമാപനം: കോടിക്കണക്കിന് ഭക്തര്‍ പ്രയാഗ്‌രാജില്‍
26/02/2025  03:38 PM IST
സണ്ണി ലുക്കോസ്
ശിവരാത്രി നിറവില്‍ കുംഭമേള, ഇന്ന് സമാപനം: കോടിക്കണക്കിന് ഭക്തര്‍ പ്രയാഗ്‌രാജില്‍

ത്രിവേണീ സംഗമത്തിലെ ശിവരാത്രി അമൃത് സ്‌നാനത്തോടെ മഹാകുംഭമേളയ്‌ക്ക് സമാപനമാകും. 2027ല്‍ മഹാരാഷ്ട്രയിലെ നാസികിലാണ് അടുത്ത കുംഭമേള. ജനുവരി 13ലെ പൗഷ് പൗർണമി ദിനത്തിലാണ് പ്രയാഗ്‌രാജ് കുംഭമേള ആരംഭിച്ചത്. ശിവരാത്രി ദിനത്തില്‍ ഭക്തരുടെ അഭൂതപൂർവമായ തിരക്ക് മുൻകൂട്ടി കണ്ട് പഴുതടച്ച ക്രമീകരണങ്ങളാണ് ഉത്ത‌ർപ്രദേശ് സർക്കാരും റെയില്‍വേയും ഉള്‍പ്പെടെ ഏർപ്പെടുത്തിയിരിക്കുന്നത്.

മഹാശിവരാത്രി സ്‌നാനം ഇന്ന് രാവിലെ 11.08ന് ആരംഭിക്കും. നാളെ രാവിലെ 08.54 വരെയാണ് സ്‌നാനത്തിനുള്ള പുണ്യസമയം.

ഇതുവരെ 63.36 കോടിയില്‍പ്പരം തീർത്ഥാടകരെത്തിയെന്നാണ് കണക്കുകള്‍. മേഖലയിലാകെ സുരക്ഷാസന്നാഹം ശക്തമാക്കി. വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂർണമായി വിലക്കി. മെഡിക്കല്‍ യൂണിറ്റുകളും അഗ്നിശമന സേനയും 24 മണിക്കൂറും സജ്ജം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img