10:04pm 03 September 2026
NEWS
വിശ്വ സമുദ്ര ഗ്രൂപ്പ് എംഡിയായി ശിവദത്ത് ദാസ് നിയമിതനായി
15/01/2025  05:52 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വിശ്വ സമുദ്ര ഗ്രൂപ്പ് എംഡിയായി ശിവദത്ത് ദാസ് നിയമിതനായി

കൊച്ചി:  മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ സാന്നിധ്യമുള്ള ഹൈദരാബാദിലെ വിശ്വ സമുദ്ര ഗ്രൂപ്പ് എംഡിയായി ശിവദത്ത് ദാസിനേയും വൈസ് ചെയര്‍പേഴ്‌സണായി  ലക്ഷ്മി പ്രിയദര്‍ശിനിചിന്തയേയും നീയമിച്ചതായി പ്രമോട്ടര്‍ ചെയര്‍മാന്‍ ചിന്തശശിധര്‍ അറിയിച്ചു. 

ഫിക്കി നാഷണല്‍ എക്സിക്യൂട്ടീവിന്റെ ഭാഗമായ ശിവദത്ത്, യുണൈറ്റഡ് സ്പിരിറ്റ്സ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍, ഭാരതി ആക്സ ലൈഫ് ഇന്‍ഷുറന്‍സ്, ടാറ്റ എഐഎ, റിലയന്‍സ് ക്യാപിറ്റല്‍, ഡി വൈ പാട്ടീല്‍ ഹെല്‍ത്ത്കെയര്‍ തുടങ്ങിയ സ്ഥാപനങ്ങളുമായി മുന്‍കാലങ്ങളില്‍ സ്വന്തം സ്റ്റാര്‍ട്ട്-അപ്പ് ഇക്കോ സിസ്റ്റത്തിനപ്പുറം ആദ്യകാല നിക്ഷേപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐപിഒയ്ക്ക് മുമ്പുള്ള സ്വിഗ്ഗി ക്യാപ് ടേബിളിലെ നിക്ഷേപകരില്‍ഒരാളായിരുന്നു അദ്ദേഹം. സമര്‍ത്ഥയായ ഗണിതശാസ്ത്രാധ്യാപികയായ ലക്ഷ്മി പ്രിയദര്‍ശിനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ എകോപനവും നിര്‍വഹിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img