12:23am 18 November 2026
NEWS
അജിത്തിന്റെ 'ഡെയർ ഡെവിളി'ൽ വില്ലൻ ശിവരാജ് കുമാർ
17/11/2026  03:07 PM IST
Cinema desk
അജിത്തിന്റെ  ഡെയർ ഡെവിളിൽ  വില്ലൻ ശിവരാജ് കുമാർ

 

അജിത്ത് നായകനാകുന്ന,   ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന  'ഡെയർ ഡെവിൾ' എന്ന ചിത്രത്തിന്റെ  ചിത്രീകരണം  ഹൈദരാബാദിൽ   പുരോഗമിക്കുകയാണ്. ശാലിനി അജിത്ത് നിർമ്മിക്കുന്ന  ഈ ചിത്രത്തിൽ   അജിത്തിനൊപ്പം  ശ്രീലീല,  പ്രഭു, പാർത്ഥിപൻ  എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിൽ  വില്ലനായി അഭിനയിക്കാൻ ആദ്യം മോഹൻലാലിനെ പരിഗണിച്ചിരുന്നു. എന്നാൽ ശമ്പളം സംബന്ധമായുള്ള  പ്രശ്‍നം കാരണം  മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യം കാണിച്ചില്ല എന്നാണ് പറയപ്പെടുന്നത്. പിന്നീട്ട് വില്ലനായി അഭിനയിക്കാൻ   ഉണ്ണിമുകുന്ദനുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ  ചർച്ചകൾ നടത്തി വരികയാണെന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ആ വില്ലൻ കഥാപാത്രം അവതരിപ്പിക്കാൻ   കന്നഡ നടനായ  ശിവരാജ്കുമാറിനെയാണ്  കരാർ ചെയ്തിരിക്കുന്നത് എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.  ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ്  ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വളരെ ശക്തമായ ഒരു വില്ലൻ കഥാപാത്രമാണത്രെ ശിവരാജ് കുമാർ ഈ ചിത്രത്തിൽ അവതരിപ്പിക്കാൻ പോകുന്നത്.  അടുത്ത് തന്നെ ശിവരാജ് കുമാർ ഹൈദരാബാദിൽ നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കുചേരുമെന്നുള്ള വാർത്തയുമുണ്ട്.  തമിഴിൽ 'രജനികാന്തിന്റെ 'ജയിലർ' രണ്ടു ഭാഗങ്ങളിലും,   ധനുഷ് നായകനായി അഭിനയിച്ച   'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലും  അഭിനയിച്ചിട്ടുള്ള ശിവരാജ്കുമാർ  'പിക്കാസോ' എന്ന സിനിമയിലും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.  ഹൈദരാബാദിൽ നടക്കുന്ന ചിത്രീകരണതിനെ തുടർന്ന് വിദേശ രാജ്യങ്ങളിലും  'ഡെയർ ഡെവിളി'ന്റെ ചിത്രീകരണം നടക്കുമത്രേ!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img