
കൊച്ചി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ശിവസേന സംസ്ഥാന കമ്മിറ്റി യോഗം (12.10.25) കൊച്ചിയില്‍ ചേരും. രാവിലെ 11 ന് എറണാകുളം പോളക്കുളം റീജന്‍സി ഹോട്ടലില്‍ ചേരുന്ന യോഗം. പാര്‍ട്ടി ദക്ഷിണ ഭാരത ഓര്‍ഗനൈസിങ് സെക്രട്ടറി എം.എസ് ഭുവനചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷന്‍ പേരൂര്‍ക്കട ഹരികുമാര്‍ അധ്യക്ഷത വഹിക്കും. പാര്‍ട്ടിയുടെ കേരളത്തിലെ ജില്ല പ്രസിഡന്റുമാര്‍ സെക്രട്ടറിമാര്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ സംസ്ഥാന സെക്രട്ടറിമാര്‍ വൈസ് പ്രസിഡന്റ്മാര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികള്‍ യോഗത്തില്‍ സംബന്ധിക്കും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയെ ശക്തിപ്പെടുത്തി പരമാവധി സീറ്റുകളില്‍ വിജയം ഉറപ്പാക്കുന്നതിനാവശ്യമായ കര്‍മ്മ പദ്ധതികള്‍ യോഗം ആസൂത്രണം ചെയ്യും. ശബരിമല സ്വര്‍ണ്ണപ്പാളി മോഷണ വിഷയത്തില്‍ സമരം ശക്തമാക്കുന്നത് സബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.
Photo Courtesy - Google