കൊച്ചി: പ്രൊഫ. കെ വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ സഹായത്തോടെ ആരംഭിക്കുന്ന ഷേർളി തോമസ് ആശ്വാസകിരണം, ഹൃദയപൂർവം@ലൂർഡേസ് എന്നീ പദ്ധതികൾ മാർപാപ്പയുടെ ഇന്ത്യയിലെ പ്രത്യേക പ്രതിനിധി ന്യൂൺഷ്യോ ലിയോ പോൾഡോ ഗിരേലി ഉദ്ഘാടനം ചെയ്യുംഡിസംബർ എട്ട് തിങ്കളാഴ്ച രാവിലെ 10ന് എറണാകുളം ലൂർദ് ആശുപത്രിയിലാണ് ചടങ്ങ്.ദുർബല വിഭാഗങ്ങളിൽപ്പെട്ട 300 രോഗികൾക്കായി പ്രതിമാസം 41 ഡയാലിസിസ് വീതം അഞ്ചു വർഷത്തേക്ക് സൗജന്യമായി നടപ്പിലാക്കുന്നതാണ് ഷേർളി തോമസ് ആശ്വാസ കിരണം പദ്ധതി.ഇതിന് വേണ്ടി 32 ലക്ഷം രൂപ ചെലവഴിച്ചു ഉന്നത നിലവാരത്തിലുള്ള രണ്ട് ഹൈടെക് ഡയാലിസിസ് യന്ത്രങ്ങൾ പ്രൊഫ. കെ.വി തോമസ് വിദ്യാധനം ട്രസ്റ്റ് എറണാകുളം ലൂർദ് ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്.അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ വിശിഷ്യാ ഹൃദ്രോഗം കൊണ്ട് പ്രതിസന്ധിയിലായ വിദ്യാർത്ഥികളുടെ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റ് സർജറി (സിഎബിജി) പദ്ധതിയും ലൂർദ് ആശുപത്രിയുടെ സഹകരണത്തോടെ ആരംഭിക്കും.
ഈ പദ്ധതിയുടെ ചെലവ് രണ്ടര ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപ ആശുപത്രിയും ഒരു ലക്ഷം രൂപ പ്രൊഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റും അൻപതിനായിരം രൂപ ഉപഭോക്താവും വഹിക്കുന്ന വിധത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ചടങ്ങിൽ ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്വീറ സ്വാഗതവും
സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ വി. തോമസ് ആശംസ പ്രസംഗവും നടത്തും.







