01:10am 10 November 2026
NEWS
കപ്പൽ അപകടം ജുഡീഷ്യൽ അന്വേഷണവും മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരവും വേണം
മത്സ്യത്തൊഴിലാളി ശൃംഖല 23 ന്

17/06/2025  07:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കപ്പൽ അപകടം  ജുഡീഷ്യൽ അന്വേഷണവും മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരവും വേണം  മത്സ്യത്തൊഴിലാളി ശൃംഖല  23 ന്

കൊച്ചി : കേരള തീരത്ത് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ രണ്ടു കപ്പൽ അപകടങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഏർപ്പെടുത്തിയിട്ടുള്ള  നിരോധനവും നിയന്ത്രണവും മൂലം മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ  മത്സ്യ തൊഴിലാളികൾ ദുരിതത്തിലാണ്. രണ്ടു കപ്പൽ അപകടങ്ങളുടെയും ഇരകൾ പ്രധാനമായും കേരളത്തിലെ മത്സ്യത്തൊഴിലാളികളാണ്. ദീർഘനാളത്തെ തൊഴിലും വരുമാനവും ഇല്ലാതാകുന്ന മത്സ്യ തൊഴിലാളികളെ സംരക്ഷിക്കാൻ  കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും കപ്പൽ കമ്പനികളിൽ നിന്നും അർഹമായ നഷ്ടപരിഹാരവും , വസ്തുതകൾ പുറത്തുകൊണ്ടുവരാൻ കഴിയുന്ന വിധമുള്ള സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) നേതൃത്വത്തിൽ 23 ന്  എറണാകുളം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ മത്സ്യത്തൊഴിലാളി ശൃംഖല സൃഷ്ടിക്കുമെന്ന് ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി രഘുവരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന്  പി സന്തോഷ് കുമാർ എംപി  ഉദ്‌ഘാടനം ചെയ്യും. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്, സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരൻ എന്നിവർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി ഒ ജോണിയും  പങ്കെടുത്തു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img