NEWS
കപ്പൽ അപകടം നഷ്ടപരിഹാരത്തുക നല്‍കാൻ കഴിയില്ലെന്ന് എം എസ് സി കമ്പനി ഹൈക്കോടതിയിൽ
10/07/2025 07:01 PM IST
സണ്ണി ലുക്കോസ്

കൊച്ചി : പുറങ്കടലില്‍ കപ്പല്‍ മുങ്ങിയ സംഭവത്തില്‍ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നല്‍കാൻ കഴിയില്ലെന്ന് എം എസ് സി കമ്പനി ഹൈക്കോടതിയെ അറിയിച്ചു.9531 കോടി രൂപയാണ് നഷ്ടപരിഹാരമായി സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നത്.എന്നാൽ ഇത് സംബന്ധിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിക്കവേയാണ് ഇത്രയും തുക നഷ്ടപരിഹാരമായി നല്‍കാനാകില്ലെന്ന് കപ്പല്‍ കമ്പനി അറിയിച്ചത്.പ്രാഥമികമായി എത്ര തുക കെട്ടിവയ്ക്കാൻ കഴിയുമെന്നറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











