04:39pm 09 November 2026
NEWS
ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയത് ഭയന്നിട്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ
19/04/2025  01:20 PM IST
nila
 ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയത് ഭയന്നിട്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ

പൊലീസ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയത് ഭയന്നിട്ടെന്ന് നടൻ ഷൈൻ ടോം ചാക്കോ. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പൊലീസിന് മുന്നിൽ ​ഹാജരായപ്പോഴാണ് ഷെൻ ടോം ചാക്കോ ഇക്കാര്യം പറഞ്ഞത്. പൊലീസാണ് വന്നതെന്ന് അറിയില്ലായിരുന്നുവെന്നാണ് നടൻ ചോദ്യം ചെയ്യലിൽ പറഞ്ഞത്. തന്നെ ആക്രമിക്കാൻ ആരോ വന്നതാണെന്നു ഭയന്ന് ഓടിയതാണെന്നും ഷൈൻ മൊഴി നൽകി. 

ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ താൻ തമിഴ്‌നാട്ടിലേക്കാണ് പോയതെന്നും ഷൈൻ പറഞ്ഞു. ഷൈനിന്റെ ഫോൺ പൊലീസും ഡാൻസാഫ് സംഘവും പരിശോധിക്കുകയാണ്. സെൻട്രൽ എസിപി സി.ജയകുമാർ, നാർക്കോട്ടിക് എസിപി കെ.എ. അബ്ദുൾ സലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ . ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവവും അതിനു ശേഷമുണ്ടായ കാര്യങ്ങളുമാണ് പ്രധാനമായും ചോദിച്ചറിയുന്നത്.

മുറിയിൽ തൃശ്ശൂർ സ്വദേശിനി ഉൾപ്പെടെ മൂന്നു പേർ; ഷൈൻ ടോം ചാക്കോ കുടുങ്ങിയത് ഇങ്ങനെ..
19/04/2025  05:03 PM IST
nila
മുറിയിൽ തൃശ്ശൂർ സ്വദേശിനി ഉൾപ്പെടെ മൂന്നു പേർ; ഷൈൻ ടോം ചാക്കോ കുടുങ്ങിയത് ഇങ്ങനെ..

നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ഏകദേശം നാലുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ്.  ലഹരി ഇടപാടുകാരെ അറിയില്ലെന്ന നിലപാടാണ് നടൻ ആദ്യം സ്വീകരിച്ചതെങ്കിലും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ മുന്നിൽ നിരത്തിയതോടെ ഷൈൻ ടോം ചാക്കോയ്ക്ക് അധിക സമയം പിടിച്ചുനിൽക്കാനായില്ല. ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്ന് നടന് തുറന്നു സമ്മതിക്കേണ്ടി വന്നു. നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഷൈൻ ടോം ചാക്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിവ. 

സജീറുമായി ഷൈൻ ടോം ചാക്കോ ഗൂഗിൾ പേ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെയും ആശയവിനിമയം നടത്തിയതിന്റെയും തെളിവുകൾ നേരത്തേ തന്നെ പൊലീസിന് ലഭിച്ചിരുന്നു. ഇവ കാട്ടിയതോടെ ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ എല്ലാം തുറന്നു പറഞ്ഞു. കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്നാണ് ഷൈൻ ടോം ചാക്കോ പൊലീസിന് നൽകിയ മൊഴി. ലഹരിമരുന്ന് എത്തിച്ചുനൽകുന്നത് സിനിമയിലെ അസിസ്റ്റന്റുമാരെന്നും നടൻ പറഞ്ഞു. ഇതോടെ നടനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ആരംഭിക്കുകയും ചെയ്തു. 

കഴിഞ്ഞദിവസമാണ് പോലീസിന്റെ ഡാൻസാഫ് ടീം ഹോട്ടലിൽ പരിശോധനയ്‌ക്കെത്തിയപ്പോൾ കൊച്ചിയിലെ ഹോട്ടൽമുറിയിൽനിന്നും നടൻ ചാടിയോടി രക്ഷപ്പെട്ടത്. സംഭവദിവസം രാവിലെ ഒരു ഓട്ടോറിക്ഷയിലാണ് ഷൈൻ ടോം ചാക്കോ ഹോട്ടലിലെത്തിയത്. ഇതിനുപിന്നാലെ തൃശ്ശൂർ സ്വദേശിനിയായ ഒരു യുവതി ഹോട്ടൽമുറിയിലെത്തി. രാത്രി ഏഴുമണി വരെ ഇവർ ഹോട്ടൽമുറിയിലുണ്ടായിരുന്നു. ഇതിനുശേഷം രണ്ടുപേർ കൂടി ഹോട്ടൽമുറിയിൽ വന്നുപോയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതേസമയം, ഷൈൻ താമസിച്ചിരുന്ന മുറിയിൽ പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോൾ മലപ്പുറം സ്വദേശിയായ ഒരാൾ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് മുറി വിശദമായി പരിശോധിച്ചെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെടുക്കാനായില്ല. കൊച്ചിയിൽനിന്ന് രക്ഷപ്പെട്ടശേഷം ഷൈൻ ടോം ചാക്കോ തമിഴ്‌നാട്ടിലേക്കാണ് കടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img