06:53pm 08 November 2026
NEWS
കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തനായത് പൊലീസിന്റെ ഈ പിഴവുകളാൽ
13/04/2025  12:07 PM IST
nila
കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തനായത് പൊലീസിന്റെ ഈ പിഴവുകളാൽ

 നടൻ ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ അക്കമിട്ട് നിരത്തി കോടതി. ഷൈൻ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയുടെ പകർപ്പിലാണു പൊലീസിനെ കോടതി വിമർശിക്കുന്നത്. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റിയെന്ന് എറണാകുളം അഡീഷനൽ സെഷൻസ് കോടതിയുടെ വിധിയിൽ വ്യക്തമാക്കുന്നു. 

പിടിച്ചെടുത്ത കൊക്കെയിന്‍റെ  ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ലെന്നും രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞെന്നും കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. ഷൈൻ ടോം ചാക്കോ ഉൾപ്പെടെയുള്ള അഞ്ചുപേർ കൊക്കെയ്‌ൻ ഉപയോഗിച്ചോയെന്ന് പൊലീസ് പരിശോധിച്ചില്ല, ഒന്നാം പ്രതിയായ മോഡലിന്റെ ദേഹപരിശോധന  നടത്തുമ്പോൾ വനിതാ ഗസറ്റഡ് ഓഫിസർ ഒപ്പമുണ്ടായിരുന്നില്ല തുടങ്ങിയ കാര്യങ്ങളും വിധി പകർപ്പിലുണ്ട്. 

പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥനാണ്. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ല. ഷൈന്‍ ടോം ചാക്കോ ഉണ്ടായിരുന്ന ഫ്‌ളാറ്റ് തുറന്നതാരെന്നും ആദ്യം അകത്തേക്ക് കടന്നതാരെന്നും പൊലീസ് ഉദ്യോഗസ്ഥന് ഓര്‍മ്മയില്ല. പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും കോടതി വിധിയിൽ പറയുന്നു.

കൊക്കെയ്ന്‍ ഹൈഡ്രോക്ലോറൈഡ് ആണ് പിടിച്ചെടുത്തത്. എന്നാൽ ഫൊറന്‍സിക് സയന്‍സ് ലാബില്‍ ക്ളോറൈഡ് ഉള്‍പ്പടെയുള്ള ഘടകങ്ങള്‍ കൃത്യമായി  വേര്‍തിരിച്ച് പരിശോധന നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഷൈൻ ടോം ചാക്കോയെ കോടതി കേസിൽ കുറ്റവിമുക്തൻ ആക്കിയത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img