03:34am 20 October 2026
NEWS
പത്തനംതിട്ടയിൽ കൃഷിവകുപ്പ് ജീവനക്കാരൻ ജീവനൊടുക്കി
04/08/2025  06:03 AM IST
nila
പത്തനംതിട്ടയിൽ കൃഷിവകുപ്പ് ജീവനക്കാരൻ ജീവനൊടുക്കി

പത്തനംതിട്ടയിൽ കൃഷിവകുപ്പ് ജീവനക്കാരൻ ജീവനൊടുക്കി. അത്തിക്കയം നാറാണംമൂഴിയിലാണ് സംഭവം. വടക്കേച്ചെരുവിൽ ഷിജോ വി.ടി.(47) യാണ് മരിച്ചത്. മൂങ്ങാംപാറ വനത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് ബന്ധുക്കൾ പറയുന്നത്. 

ഷിജോയുടെ ഭാര്യ എയ്ഡഡ് സ്‌കൂളിൽ അധ്യാപികയാണ്. എന്നാൽ, 14 വർഷമായി ശമ്പളം ലഭിച്ചിരുന്നില്ല. ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡിഇഒ ഓഫീസിൽനിന്ന് തുടർനടപടി ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജൻ ആരോപിച്ചു.

മകന്റെ എൻജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ. ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാൽ ഇതിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുകൂടി ഇല്ലാതായതോടെയാണ് ആത്മഹത്യയെന്നും ത്യാഗരാജൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img