07:35pm 27 July 2026
NEWS
യാസിറിന്റെ ലൈംഗിക വൈകൃതത്തിനും ഷിബില ഇരയായി?
21/03/2025  04:07 PM IST
nila
യാസിറിന്റെ ലൈംഗിക വൈകൃതത്തിനും ഷിബില ഇരയായി?

കോഴിക്കോട്: കക്കാട് നാക്കിലമ്പാട് അബ്ദുറഹ്‌മാന്റെ മകൾ ഷിബില(24)യെ ഭർത്താവ് പുതുപ്പാടി തറോൽമറ്റത്തുവീട്ടിൽ യാസർ(26) കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. യാസിർ ഷിബിലയെ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്രൂരമായ മർദ്ദനത്തിന് പുറമേ യാസിറിന്റെ ലൈംഗിക വൈകൃതത്തിനും ഷിബില ഇരയാകേണ്ടി വന്നതായും വിവരമുണ്ട്.

മുൻപ് ഷിബില നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിബിലയേയും യാസിറിനേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. യാസിറിന്റെ കൂടെ പോകാനാകില്ലെന്നാണ് അന്ന് ഷിബില പറഞ്ഞത്. സ്റ്റേഷനിൽ നിന്നിറങ്ങിയ ശേഷം ഷിബില കൂടെയുണ്ടായിരുന്ന സാമൂഹിക പ്രവർത്തകയോട് ലൈംഗിക വൈകൃതത്തിന് ഇരയാകേണ്ടി വരുന്ന കാര്യം വെളിപ്പെടുത്തിയിരുന്നു. താങ്ങാനാകുന്നതിനും അപ്പുറമാണ് അനുഭവിച്ചതെന്നും ഷിബില പറഞ്ഞിരുന്നു.

സ്ഥിരം മദ്യപാനിയായിരുന്നു യാസിർ. ഷിബിലയെ ഇയാൾ കത്തികാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ക്രൂര പീഡനങ്ങളേൽക്കുന്നതിന് പുറമെ പുറത്ത് പറയാൻ പറ്റാത്ത ചില കാര്യങ്ങളുണ്ടെന്ന് ബന്ധുക്കളിൽ ചിലരോട് ഷിബില പറഞ്ഞിരുന്നു. അർദ്ധരാത്രി പലപ്പോഴും യാസിർ വീട്ടിൽ നിന്നും ഇറങ്ങിപ്പോകുമായിരുന്നെന്നും ഇതേ കുറിച്ച് ചോദിച്ചാൽ മറുപടി നൽകുമായിരുന്നില്ലെന്നുമാണ് ഷിബില ബന്ധുക്കളോട് പറഞ്ഞിരുന്നത്. 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img