
കൊച്ചി: തദ്ദേശ ഭരണ സമിതികളെ സഹായിക്കാൻ എല്ലാ സ്ഥലങ്ങളിലും മോണിട്ടറിംഗ് സെല്ലുകൾ രൂപീകരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. പാർടിയുടെ മുതിർന്ന നേതാക്കളും ഭരണ രംഗത്ത് പരിചയമുള്ളവരു തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവരും അടങ്ങുന്നതാകും സെല്ലുകൾ. ജനങ്ങൾക്കും നാടിനും വേണ്ടിയുള്ള ഭരണമായിരിക്കുമെന്ന് ഉറപ്പ് വരുത്തും. 71 ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരാണ് യു ഡി എഫിനുള്ളത്. പരമ്പരാഗത രീതിയിൽ നിന്ന് വ്യത്യസ്തമായി ആധുനിക കാലത്തിന് ചേരുന്ന ഭരണരീതിയായിരുക്കും നടത്തുക. ഭരണസമിതിയെ അസ്ഥിരപ്പെടുത്തുകയോ ദുർബലപ്പെടുത്തുകയോ ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഷിയാസ് മുന്നറിയിപ്പ് നൽകി. ഭരണപരമായ കാര്യങ്ങളിൽ തർക്കങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടായാൽ പരിഹരിക്കാൻ പാർട്ടി തലത്തിൽ സംവിധാനമുണ്ടാക്കും.അഴിമതി രഹിത ഭരണം ഉറപ്പ് വരുത്തുമെന്നും ഷിയാസ് പറഞ്ഞു.
Photo Courtesy - Google








