03:55pm 12 November 2026
NEWS
ഉക്രെയിനിലെ ഷെല്ലാക്രമണം: ഖത്തർ എംബസിക്ക് നാശം; ജിസിസി സെക്രട്ടറി ജനറൽ ഖേദം രേഖപ്പെടുത്തി
11/01/2026  11:44 AM IST
nila
ഉക്രെയിനിലെ ഷെല്ലാക്രമണം: ഖത്തർ എംബസിക്ക് നാശം; ജിസിസി സെക്രട്ടറി ജനറൽ ഖേദം രേഖപ്പെടുത്തി

റിയാദ്/ദോഹ: ഉക്രെയിനിൽ നടന്ന ഷെല്ലാക്രമണത്തെ തുടർന്ന് ഖത്തർ  എംബസി കെട്ടിടത്തിനു ണ്ടായ നാശനഷ്ടത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദാവി ആഴത്തിലുള്ള ഖേദം രേഖപ്പെടുത്തി.
നയതന്ത്ര ബന്ധങ്ങളെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. നയതന്ത്ര ദൗത്യങ്ങളുടെയും അവയുടെ ആസ്ഥാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ ഇത്തരം നിയമങ്ങൾ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ–ഉക്രെയിൻ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കണമെന്ന ജിസിസിയുടെ സ്ഥിരം നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും തത്വങ്ങൾ പാലിച്ചുകൊണ്ട്, സംഭാഷണത്തിലൂടെ പ്രതിസന്ധി അവസാനിപ്പിക്കാൻ ലക്ഷ്യമിടുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img