09:52pm 09 November 2026
NEWS
ഒട്ടക ഓട്ട മത്സരത്തിന്റെ സമാപന വേദിയിൽ ഷെൽ കമ്പനിക്ക് സംഘാടകസമിതിയുടെ ആദരം


19/04/2025  08:10 PM IST
nila
ഒട്ടക ഓട്ട മത്സരത്തിന്റെ സമാപന വേദിയിൽ ഷെൽ കമ്പനിക്ക് സംഘാടകസമിതിയുടെ ആദരം

ദോഹ: ഷഹാനിയ ഒട്ടക റേസ്‌ട്രാക്കിൽനടന്ന ഒട്ടക ഓട്ട മത്സരത്തിന്റെ സമാപനവേദിയിൽ മുഖ്യപ്രായോജകരായ ഷെൽ കമ്പനിക്ക് സംഘാട കസമിതിയുടെ ആദരം. ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്‌വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ-താനി
ഷെൽഖത്തർ മാനേജിംഗ് ഡയറക്ടർ റോബ് മാക്സ്‌വെല്ലിന് ഉപഹാരം കൈമാറി.ഖത്തർ അമീറിന്റെ രക്ഷാകർതൃ ത്തത്തിലുള്ള ഒട്ടക മത്സരം  ആവേശകരവും അസാധാരണവുമായഅനുഭവമാണെന്നും,ഖത്തരി സംസ്കാരത്തിന്റെ സമ്പന്നത ആഘോഷിക്കുന്ന ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഷെല്ലിന്അഭിമാന മുണ്ടെന്ന് റോബ് മാക്സ്‌വെല്ലിപറഞ്ഞു.
സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും ഷെല്ലിന്റെ തുടർച്ചയായ പിന്തുണയ്ക്ക് ഞങ്ങൾ നന്ദിയുള്ളവരാണെന്ന് ക്യാമൽ റേസിംഗ് സംഘാടക സമിതി ഡെപ്യൂട്ടി പ്രസിഡന്റ് അബ്ദുല്ല അൽ കുവാരി പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img