
ദോഹ: ഫലസ്തീനിലെയും സിറിയയിലെയും കുരുന്നുകൾക്ക് ഈദ് ആഘോഷിക്കാൻ പുതുവസ്ത്രങ്ങൾ എത്തിച്ചുനൽകുന്ന 'ഈദ് ക്ലോത്തിംഗ്' (Eid Clothing) ക്യാമ്പയിന്റെ മൂന്നാം പതിപ്പിന് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മോസ ബിൻത് നാസർ തുടക്കം കുറിച്ചു. ഞായറാഴ്ചയാണ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ (X) ശൈഖ മോസ ഈ ജീവകാരുണ്യ പദ്ധതി പ്രഖ്യാപിച്ചത്."ഈദ് എന്നത് എല്ലാ കുട്ടികൾക്കും സന്തോഷം നൽകുന്ന ഒന്നാണ്. ഫലസ്തീനിലെയും സിറിയയിലെയും കുട്ടികളുടെ മുഖത്ത് ആ സന്തോഷം എത്തിക്കുന്നതിനായി തുടർച്ചയായ മൂന്നാം വർഷവും ഞങ്ങൾ ഈ ക്യാമ്പയിൻ ആരംഭിക്കുന്നു," ശൈഖ മോസ കുറിച്ചു. പരിശുദ്ധ റമദാനിലെ കാരുണ്യപ്രവർത്തനങ്ങളിൽ പങ്കുചേരാനും ഈ മഹത്തായ ലക്ഷ്യത്തിനായി സഹകരിക്കാനും അവർ പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.യുദ്ധവും ദുരിതങ്ങളും അനുഭവിക്കുന്ന ഫലസ്തീൻ, സിറിയൻ മേഖലകളിലെ കുട്ടികൾക്ക് പെരുന്നാൾ ദിനത്തിൽ പുതിയ വസ്ത്രങ്ങൾ നൽകി അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ രണ്ട് വർഷങ്ങളിലും മികച്ച ജനപങ്കാളിത്തത്തോടെ ഈ ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു
എജ്യുക്കേഷൻ എബൗവ് ഓൾ (EAA), ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി (QRCS) എന്നിവയുമായി സഹകരിച്ചാണ് ഈ വർഷവും ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്











