07:46am 12 November 2026
NEWS
ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം സന്ദർശിച്ച് ഷെയ്ഖ മൗസ ബിൻത് നാസർ
20/05/2026  12:26 PM IST
nila
ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം സന്ദർശിച്ച് ഷെയ്ഖ മൗസ ബിൻത് നാസർ

​ദോഹ: ഖത്തർ ഫൗണ്ടേഷൻ ഫോർ എഡ്യൂക്കേഷൻ സയൻസ് ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ചെയർപേഴ്‌സൺ  ഷെയ്ഖ മൗസ ബിൻത് നാസർ ദോഹ അന്താരാഷ്ട്ര പുസ്തകോത്സവം സന്ദർശിച്ചു. ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കുന്ന 35-ാമത് അന്താരാഷ്ട്ര പുസ്തകോത്സവവേദിയിലാണ് അവർ എത്തിയത്.
​മേളയിലെ വിവിധ പവലിയനുകൾ സന്ദർശിച്ച അവർ പുസ്തക പ്രദർശനങ്ങൾ വിലയിരുത്തി. ഖത്തറിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ, സാംസ്‌കാരിക സംഘടനകൾ എന്നിവയ്ക്ക് പുറമെ അറബ് ലോകത്തുനിന്നും അന്താരാഷ്ട്ര തലത്തിൽ നിന്നുമുള്ള പ്രമുഖ പ്രസാധകരുടെ സ്റ്റാളുകളും അവർ സന്ദർശിക്കുകയും പ്രസാധകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു.​സാംസ്കാരിക-വിജ്ഞാന കൈമാറ്റങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്ന ദോഹ പുസ്തകോത്സവത്തിന്റെ ഇത്തവണത്തെ പങ്കാളിത്തത്തെയും വിപുലമായ ക്രമീകരണങ്ങളെയും അവർ അഭിനന്ദിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img