05:51pm 11 November 2026
NEWS
ചേഞ്ചിംഗ് ഗേറ്റ്സ്’ ആർട്ട് എക്സിബിഷൻ ഷൈഖ ഹൽ മയ്യാസ ഉദ്ഘാടനം ചെയ്തു
29/10/2025  02:24 PM IST
nila
ചേഞ്ചിംഗ് ഗേറ്റ്സ്’ ആർട്ട് എക്സിബിഷൻ ഷൈഖ ഹൽ മയ്യാസ ഉദ്ഘാടനം ചെയ്തു

ദോഹ: ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൺ  ഷൈഖ ഹൽ മയ്യാസ ബിന്ത് ഹമദ് അൽ താനി ഫയർ സ്റ്റേഷനിൽ ആരംഭിച്ച ‘ചേഞ്ചിംഗ് ഗേറ്റ്സ്’ ആർട്ട് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു.
ഡിസംബർ 31 വരെ നീളുന്ന ഈ പ്രദർശനം, ഫയർ സ്റ്റേഷനിലെ ഒൻപതാം ആർട്ടിസ്റ്റ് ഇൻ റെസിഡൻസ് പ്രോഗ്രാമിന്റെ സമാപനാഘോഷമാണ്. ഖത്തർ, ഇന്ത്യ, സിറിയ, ഫ്രാൻസ്, സുഡാൻ, ഈജിപ്ത്, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 15 കലാകാരന്മാരുടെ സൃഷ്ടികൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
ശബ്‌ദം, വെളിച്ചം, നിറങ്ങൾ, ലോഹം, സെറാമിക് തുടങ്ങിയ മൾട്ടിമീഡിയ ഘടകങ്ങൾ ചേർത്ത് കലാകാരന്മാർ തങ്ങളുടെ പാരമ്പര്യവും ആധുനികതയും ചേർന്ന സൃഷ്ടികളാണ് പ്രദർശന ത്തിലുള്ളത്

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img