
ദോഹ: 30-ാമത് ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി വിശുദ്ധ ഖുർആൻ മത്സരത്തിന്റെ ഫൈനൽ ഘട്ടം ദോഹയിലെ ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ ഇന്ന് (നവംബർ 23ന് ഞായറാഴ്ച) നടക്കും.
പൂർണ്ണവും ഭാഗികവുമായി ഖുർആൻ
മനപാഠമാക്കിയ 28 മത്സരാർത്ഥികളാണ് അവസാനറൗണ്ടിൽ
അന്താരാഷ്ട്ര ഖുർആൻ പണ്ഡിതന്മാരുടെ ജഡ്ജിംഗ് പാനലിന് മുമ്പിൽ മത്സരിക്കുന്നത്. മികച്ച അഞ്ച് ഹാഫിള് മാർക്കാണ് പരമോന്നത ബഹുമതികൾ നൽകുക.
ഡോ: ഷെയ്ഖ് അഹ്മദ് ഈസ അൽ മസ്രാവിയാണ് ജഡ്ജിംഗ് പാനലിന് ചെയർമാൻ.സെനഗൽ, ലെബനൻ, ഖത്തർ എന്നിവിടങ്ങളിലെ പ്രശസ്ത പണ്ഡിതരും കമ്മിറ്റി പ്രതിനിധിയും പാനലിൽ ഉൾപ്പെടുന്നു.
മുഹമ്മദ് അബ്ദുല്ല മുഹമ്മദ് ബുലൈദ,
മുഹമ്മദ് അഹ്മദ് മുഹമ്മദ് അബ്ദുൽറഹീം അൽ ഹറം,ഇബ്രാഹിം മുഹമ്മദ് ഹാഷിം അൽ മഷ്ഹദാനി,
അബ്ദുലഅസീസ് അബ്ദുല്ല അലി അൽ ഹംരി,ഹമദ് അബ്ദുല്ല തൈസ് അൽ ജുമൈലി
എന്നിവർ ഖത്തർ പൗരന്മാർക്കുള്ള പ്രത്യേക വിഭാഗത്തിലും
ഇസ്മായിൽ ഹാഫിസ് മുഹമ്മദ് ഇലിയാസ് (ബംഗ്ലാദേശ്),
സാദ് അബ്ദുസ്‌തർ അബൂ സഈദ് (ബംഗ്ലാദേശ്),
നാസിർ നാഹിദ് ദീബ് (അമേരിക്ക),
ഖാലിദ് ഹാഫിസ് മുഹമ്മദ് ഫഖ്റുൽ ഹുദാ (ബംഗ്ലാദേശ്),
അബ്ദുലഅസീസ് ഫഹദ് മുഹമ്മദ് അബ്ദുൽ ഹുസൈലി (യെമൻ)എന്നിവർ
പ്രവാസികളുടെവിഭാഗ
ത്തിലും ഭാഗിക ഹാഫിള് വിഭാഗത്തിൽ യോഗ്യത നേടി.










