10:36pm 06 November 2026
NEWS
ബം​ഗ്ലാദേശിൽ തിരിച്ചെത്തി പ്രതികാരം ചെയ്യുമെന്ന് ഷെയ്ഖ് ഹസീന
19/02/2025  03:30 PM IST
nila
ബം​ഗ്ലാദേശിൽ തിരിച്ചെത്തി പ്രതികാരം ചെയ്യുമെന്ന് ഷെയ്ഖ് ഹസീന

ധാക്ക: താൻ ബം​ഗ്ലാദേശിൽ തിരിച്ചെത്തി  ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിനോട് പ്രതികാരം ചെയ്യുമെന്ന് ഇന്ത്യയിൽ അഭയം തേടിയ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. കഴിഞ്ഞ വർഷം വിദ്യാർഥി പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമത്തിൽ കൊല്ലപ്പെട്ട 4 പൊലീസ് ഉദ്യോഗസ്ഥരുടെ വിധവകളുമായി  സൂം മീറ്റിങ്ങിൽ സംസാരിക്കവെയാണ് ​ഹസീന ഇക്കാര്യം പറഞ്ഞത്.  യൂനുസ് ക്രിമിനലുകളുടെ തലവനാണെന്നും രാജ്യത്ത് ഭീകരരെ അഴിച്ചുവിടുകയാണെന്നും

ബംഗ്ലദേശിൽ അധർമ്മം വളർത്തുന്നതിൽ യൂനുസ് പ്രധാന പങ്കാണ് വഹിക്കുന്നത്.  2024 ഓഗസ്റ്റ് 5ന് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ ഹസീന ദുഃഖം രേഖപ്പെടുത്തി. താൻ തിരിച്ചെത്തി പൊലീസുകാരുടെ മരണത്തിനു പ്രതികാരം ചെയ്യുമെന്നും അവർ പ്രഖ്യാപിച്ചു. പൊലീസുകാരുടെ കൊലപാതകങ്ങൾ തന്നെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു.  പ്രക്ഷോഭത്തിൽ 450 ഓളം പൊലീസ് സ്റ്റേഷനുകളാണ് ആക്രമിക്കപ്പെട്ടതെന്നും ഹസീന പറഞ്ഞു. അതേസമയം ഹസീനയെ തിരികെ എത്തിക്കുമെന്നും ഇതിനു മുഖ്യപരിഗണന നൽകുമെന്നും ബംഗ്ലദേശിലെ ഇടക്കാല ഭരണകൂടം ആവർത്തിച്ചിട്ടുമുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img