02:27am 13 July 2026
NEWS
ആധുനിക ഖത്തറിന്റെ ശിൽപ്പി 'ഫാദർ അമീർ' ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽത്താനി അന്തരിച്ചു
12/07/2026  12:33 PM IST
NILA
ആധുനിക ഖത്തറിന്റെ ശിൽപ്പി ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽത്താനി അന്തരിച്ചു

 


ദോഹ: ഖത്തർ മുൻ അമീറും രാഷ്ട്രപിതാവുമായ (ഫാദർ അമീർ) ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. 74 വയസ്സായിരുന്നു. ഞായറാഴ്ച (ജൂലൈയ് 12) രാവിലെയായിരുന്നു അന്ത്യമെന്ന് അമീരി ദിവാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
​ആധുനിക ഖത്തറിന്റെ ശിൽപ്പിയായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ അമീരി ദിവാൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
​"അദ്ദേഹത്തിന്റെ ആത്മാവിന് അല്ലാഹു നിത്യശാന്തി നൽകട്ടെ. തന്റെ മാതൃരാജ്യത്തിനും ജനതയ്ക്കും വേണ്ടി അദ്ദേഹം ചെയ്ത മഹത്തായ സംഭാവനകൾക്ക് സർവ്വശക്തനായ അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ," എന്ന് അമീരി ദിവാൻ പ്രസ്താവനയിൽ പ്രാർത്ഥിച്ചു.
​ഖത്തറിനെ ആഗോളതലത്തിൽ സാമ്പത്തികമായും രാഷ്ട്രീയമായും ഉന്നതിയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img