
ദോഹ: ഖത്തർ മുൻ അമീറും രാഷ്ട്രപിതാവുമായ (ഫാദർ അമീർ) ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. 74 വയസ്സായിരുന്നു. ഞായറാഴ്ച (ജൂലൈയ് 12) രാവിലെയായിരുന്നു അന്ത്യമെന്ന് അമീരി ദിവാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ആധുനിക ഖത്തറിന്റെ ശിൽപ്പിയായ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ അമീരി ദിവാൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
"അദ്ദേഹത്തിന്റെ ആത്മാവിന് അല്ലാഹു നിത്യശാന്തി നൽകട്ടെ. തന്റെ മാതൃരാജ്യത്തിനും ജനതയ്ക്കും വേണ്ടി അദ്ദേഹം ചെയ്ത മഹത്തായ സംഭാവനകൾക്ക് സർവ്വശക്തനായ അല്ലാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ," എന്ന് അമീരി ദിവാൻ പ്രസ്താവനയിൽ പ്രാർത്ഥിച്ചു.
ഖത്തറിനെ ആഗോളതലത്തിൽ സാമ്പത്തികമായും രാഷ്ട്രീയമായും ഉന്നതിയിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.
ഔദ്യോഗിക ദുഃഖാചരണവും ഖബറടക്ക ചടങ്ങുകളും സംബന്ധിച്ച വിവരങ്ങൾ അമീരി ദിവാൻ പിന്നീട് അറിയിക്കും.










