NEWS
ശവ്വാൽ മാസപ്പിറവി: വിശ്വാസികൾ ബുധനാഴ്ച നിരീക്ഷിക്കണമെന്ന് ഖത്തർ ഔഖാഫ് മന്ത്രാലയം
16/03/2026 03:32 PM IST
nila

ദോഹ: ഹിജ്‌റ വർഷം 1447-ലെ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ ഖത്തറിലെ എല്ലാ മുസ്ലീം വിശ്വാസികളോടും ഔഖാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ചന്ദ്രദർശന സമിതി ആഹ്വാനം ചെയ്തു. 2026 മാർച്ച് 18 ബുധനാഴ്ച വൈകുന്നേരമാണ് മാസപ്പിറവി നിരീക്ഷിക്കേണ്ടത്.
ബുധനാഴ്ച വൈകുന്നേരം മഗ്രിബ് നമസ്കാരത്തിന് തൊട്ടുപിന്നാലെ ദഫ്നയിലെ (ടവേഴ്സ് ഏരിയ) മന്ത്രാലയ ആസ്ഥാനത്ത് ചന്ദ്രദർശന സമിതി യോഗം ചേരും. മാസപ്പിറവി കാണുന്നവർ ഉടൻ തന്നെ സമിതിയെ അറിയിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











