04:31am 12 November 2026
NEWS
സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങില്ലെന്ന് സ്ഥിരീകരണം
10/12/2025  11:45 AM IST
nila
സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങില്ലെന്ന് സ്ഥിരീകരണം

സവർക്കർ പുരസ്കാരം ശശി തരൂർ ഏറ്റുവാങ്ങില്ലെന്ന് സ്ഥിരീകരണം. ശശി തരൂരിന്റെ ഓഫീസാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്.  തരൂരോ അദ്ദേഹത്തിന്റെ ഓഫിസോ അറിയാതെയാണ് ഇത്തരമൊരു പുരസ്കാരം പ്രഖ്യാപിച്ചതെന്നാണ് ശശി തരൂരിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. തരൂർ പുരസ്കാരം ഏറ്റുവാങ്ങില്ലെന്നും ഓഫീസ് വ്യക്തമാക്കി. എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്‌കാരത്തിനാണ് കോൺഗ്രസ് നേതാവായ ശശി തരൂർ എംപിയെ തെരഞ്ഞെടുത്തിരുന്നത്. 

തരൂരിനെ കൂടാതെ മറ്റ് അഞ്ച് പേർ കൂടി പുരസ്‌കാര ജേതാക്കളാണ്. പൊതുസേവനത്തിലും സാമൂഹിക രാഷ്ട്രീയ രംഗത്തും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വിവിധ മേഖലകളിലെ പ്രഗത്ഭ വ്യക്തികൾക്കാണ് പുരസ്‌കാരം. ന്യൂഡൽഹി എൻഡിഎംസി കൺവെൻഷൻ സെന്ററിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് അവാർഡ് സമ്മാനിക്കുന്നത്. 

ദേശീയ, ആഗോള തലങ്ങളിലെ ഇടപെടലുകളാലാണ് തരൂരിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് എച്ച്ആർഡിഎസ് അറിയിച്ചു. തരൂർ പരിപാടിയിൽ എത്തുമെന്ന് ഉറപ്പു നൽകിയതായും സംഘാടകർ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img