06:02pm 22 September 2026
NEWS
ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ അദ്വാനിയുടെ പങ്ക് നിർണായകമാണെന്ന് തരൂർ; തള്ളി കോൺ​ഗ്രസ്
10/11/2025  04:32 AM IST
nila
ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ അദ്വാനിയുടെ പങ്ക് നിർണായകമാണെന്ന് തരൂർ; തള്ളി കോൺ​ഗ്രസ്

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിയെ കുറിച്ചുള്ള ശശി തരൂരിന്റെ പ്രശംസാപരമായ പരാമർശം കോൺഗ്രസിൽ വിവാദമാകുന്നു. “ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവ്” എന്നായിരുന്നു ശശി തരൂർ എൽ കെ അദ്വാനിയെ വിശേഷിപ്പിച്ചത്. അദ്വാനിയുടെ 98-ാം ജന്മദിനത്തിൽ ആശംസ നേർന്നുകൊണ്ടാണ് തരൂർ അദ്ദേഹത്തെ പുകഴ്ത്തിയത്. 

തരൂരിന്റെ അഭിപ്രായം വ്യാപകമായ വിമർശനങ്ങൾക്കും പാർട്ടിക്കുള്ളിൽ അസ്വസ്ഥതയ്ക്കും വഴിവെച്ചു. പിന്നാലെ തരൂർ വിശദീകരണവുമായി രംഗത്തെത്തി – ചൈനയുമായുള്ള യുദ്ധം മാത്രം പരിഗണിച്ച് നെഹ്റുവിനെയും, അടിയന്തരാവസ്ഥയെ മാത്രം ചൂണ്ടിക്കാട്ടി ഇന്ദിരാ ഗാന്ധിയെയും വിലയിരുത്താൻ പാടില്ല എന്നത് പോലെ അദ്വാനിയെയും ഏകപക്ഷീയമായി വിലയിരുത്തരുത് എന്നാണ് അദ്ദേഹത്തിന്റെ വാദം.

തരൂരിന്റെ ഈ നിലപാടിനെ കോൺഗ്രസ് തുറന്നെതിർത്തു. “തരൂരിന്റെ പ്രസ്താവന പാർട്ടിയുടെ നിലപാട് അല്ല. പ്രവർത്തക സമിതിയിലെ അംഗമായതിനാൽ കോൺഗ്രസിന്റെ അച്ചടക്കവും മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് കൂടുതൽ ഉത്തരവാദിത്വമുണ്ട്,” എന്നു പാർട്ടി വക്താവ് പവൻ ഖേര വ്യക്തമാക്കി.

വിവാദ പ്രസ്താവനകളിലൂടെ നിരന്തരം പാർട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്ന നേതാവാണ് ശശി തരൂർ. ഇതിൽ കോൺ​ഗ്രസിലെ വലിയൊരു വിഭാ​ഗം നേതാക്കൾക്കും വലിയ അമർഷമുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img