01:05pm 30 April 2026
NEWS
സർവ്വകക്ഷിസംഘത്തെ നയിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണത്തിൽ അഭിമാനമെന്ന് തരൂർ
17/05/2025  01:27 PM IST
nila
സർവ്വകക്ഷിസംഘത്തെ നയിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ക്ഷണത്തിൽ അഭിമാനമെന്ന് തരൂർ

അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിനെതിരായ പ്രചാരണത്തിന് കേന്ദ്രസർക്കാർ നിയോ​ഗിച്ച പ്രതിനിധി സംഘത്തെ നയിക്കുന്നതിൽ അഭിമാനമെന്ന് കോൺ​ഗ്രസ് എംപി ശശി തരൂർ. ദേശീയ താല്‍പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുള്ള സന്ദര്‍ഭമായതിനാലും ക്ഷണം താന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു എന്ന് തരൂർ സോഷ്യൽമീഡിയയിൽ കുറിച്ചു. പാര്‍ട്ടി നിര്‍ദ്ദേശിക്കാത്ത തരൂരിനെ പ്രതിനിധി സംഘത്തെ നയിക്കാന്‍ നിയോഗിച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിൽ അതൃപ്തി പുകയുന്നതിനിടെയാണ് കേന്ദ്രതീരുമാനത്തെ സ്വാ​ഗതം ചെയ്ത് തരൂരിന്റെ പോസ്റ്റ്. 

തരൂരിന്റെ പോസ്റ്റ് ഇങ്ങനെ: 

"അടുത്തിടെയുണ്ടായ സംഭവങ്ങളെ കുറിച്ച് നമ്മുടെ രാജ്യത്തിന്റെ ഭാഗം അഞ്ച് പ്രധാന രാഷ്ട്രങ്ങളോട് വിശദമാക്കാനുള്ള സര്‍വ്വകക്ഷിപ്രതിനിധിസംഘത്തെ നയിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ദേശീയതാൽപ്പര്യം ഉയർന്നുവരികയും എന്റെ സേവനം അനിവാര്യമാവുകയും ചെയ്യുമ്പോൾ അതിനായി കാത്തിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല, ജയ്ഹിന്ദ്", 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img