06:39pm 06 November 2026
NEWS
കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്ന് ശശി തരൂർ
19/02/2025  04:05 PM IST
nila
കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്ന് ശശി തരൂർ

തിരുവനന്തപുരം: താൻ സംസാരിക്കുന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. കേരളത്തിലെ വ്യാവസായിക സൗഹൃദാന്തരീക്ഷത്തെ കുറിച്ചെഴുതിയ ലേഖനം വിവാദമായ പശ്ചത്തലത്തിലാണ് നിലപാടിൽ മാറ്റമില്ലെന്ന് തരൂർ വ്യക്തമാക്കുന്നത്.  കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജൻസിയുടെയും ഡേറ്റ അവലംബമാക്കിയാണ് താൻ ലേഖനത്തിൽ കേരളത്തെ കുറിച്ച് പരാമർശിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലേഖനത്തിൽ താൻ പറയുന്നതിന് വിരുദ്ധമായ കണക്കുകൾ കിട്ടിയാൽ നിലപാട് തിരുത്താൻ തയ്യാറാണെന്നും കോൺ​ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു. 

ഗ്ലോബൽ സ്റ്റാർട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോർട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിനെയും അടിസ്ഥാനമാക്കിയാണ് ലേഖനമെഴുതിയത്. ഇക്കാര്യം ലേഖനത്തിൽ തന്നെ പറയുന്നുമുണ്ട്. ഇതുരണ്ടും സിപിഎമ്മിന്റേത് അല്ലല്ലോ? വേറെ സ്രോതസിൽനിന്ന് വേറെ വിവരങ്ങൾ ലഭിച്ചാൽ അതും പരിശോധിക്കാൻ തയ്യാറാണ്. കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വേറെ ആർക്കും വേണ്ടിയല്ലെന്നും തരൂർ മാധ്യമങ്ങളോട്  പറഞ്ഞു.

കോൺഗ്രസിനെ പ്രതിരോധത്തിലാക്കുംവിധം ലേഖനമെഴുതിയ തരൂരിനുനേരേ സംസ്ഥാനത്ത് വലിയപ്രതിഷേധം ഉയർന്നിരുന്നു. കോൺഗ്രസ് സംസ്ഥാനനേതൃത്വം ലേഖനത്തെ തള്ളിപ്പറഞ്ഞിരുന്നു. പാർട്ടി ദേശീയ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ തരൂരിനെ ഫോണിൽവിളിച്ച് സംസാരിച്ചു. പെട്ടിക്കടകൾപോലും സംരംഭമായി കേരളം എണ്ണുകയാണെന്ന സംസ്ഥാനനേതൃത്വത്തിന്റെ വാദവും മറ്റുഡേറ്റകളും വേണുഗോപാൽ ചൂണ്ടിക്കാട്ടിയതോടെ ഇത്‌ പരിശോധിക്കുമെന്ന് തരൂർ മറുപടിനൽകി. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img