11:42pm 11 November 2026
NEWS
എന്തിനാണ് നിങ്ങൾ ഇപ്പോഴും കോൺഗ്രസിൽ തുടരുന്നതെന്ന് തരൂരിനോട് മുതിർന്ന കോൺ​ഗ്രസ് നേതാവ്
20/11/2025  10:49 AM IST
nila
എന്തിനാണ് നിങ്ങൾ ഇപ്പോഴും കോൺഗ്രസിൽ തുടരുന്നതെന്ന് തരൂരിനോട് മുതിർന്ന കോൺ​ഗ്രസ് നേതാവ്

കോൺ​ഗ്രസ് പ്രവർത്തകസമിതിയം​ഗം ശശി തരൂർ എംപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രം​ഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച തരൂരിന്റെ നടപടിയെ വിമർശിച്ചാണ് മുതിർന്ന കോൺ​ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് രം​ഗത്തെത്തിയത്. തരൂർ എന്തിനാണ് ഇപ്പോഴും കോൺ​ഗ്രസിൽ തുടരുന്നതെന്ന് ചോദിച്ച സന്ദീപ് ദീക്ഷിത്, ബിജെപിയിൽ ചേർന്നൂടേ എന്നും പരോക്ഷമായി ചോദിക്കുന്നുണ്ട്. മോദിയെ പ്രശംസിച്ച തരൂരിനെ 'ഹിപ്പോക്രാറ്റ്' എന്നാണ് സന്ദീപ് ദീക്ഷിത് വിശേഷിപ്പിച്ചത്.

''രാജ്യത്തെ കുറിച്ച് ശശി തരൂരിന് കാര്യമായി അറിവുണ്ടെന്ന് ഞാൻ കരുതുന്നില്ല. നിങ്ങൾക്ക് കോൺഗ്രസിന്റെ നയങ്ങൾക്കെതിരേ നിൽക്കുന്ന ആരെങ്കിലും രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നുവെന്ന തോന്നലുണ്ടെങ്കിൽ ആ രാഷ്ട്രീയം പിന്തുടരുകയാണ് വേണ്ടത്. അല്ലാതെ എന്തിനാണ് കോൺഗ്രസിൽ തുടരുന്നത്. എം.പിയായത് കൊണ്ട് മാത്രമാണോ?' ദീക്ഷിത് ചോദിച്ചു.

ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും നയങ്ങൾ സ്വന്തം പാർട്ടിയുടെ നയങ്ങളേക്കാൾ നല്ലതാണെന്ന് തോന്നുന്നെങ്കിൽ നിങ്ങൾ അക്കാര്യം വിശദീകരിക്കണം, അല്ലെങ്കിൽ നിങ്ങൾ ഒരു ഹിപ്പോക്രാറ്റാണെന്നും സന്ദീപ് പറഞ്ഞു. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും ശശി തരൂരിനെ വിമർശിച്ച് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രശംസിക്കത്തക്കതായി ഒന്നും താൻ കണ്ടില്ലെന്നും ശശി തരൂർ എങ്ങനെ അങ്ങിനെയൊന്ന് കണ്ടെത്തിയെന്ന് അറിയില്ലെന്നുമായിരുന്നു സുപ്രിയയുടെ വാക്കുകൾ.

രാംനാഥ് ഗോയങ്ക അനുസ്മരണ ചടങ്ങിൽ മോദിയുടെ പ്രസംഗത്തെയാണ് തരൂർ പുകഴ്ത്തിയത്. ഡൽഹിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നതായും ചടങ്ങിൽ പ്രധാനമന്ത്രി വികസനത്തിനുവേണ്ടിയുള്ള വൃഗ്രതയേക്കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്ന് തരൂർ തന്റെ എക്‌സ് പോസ്റ്റിൽ കുറിച്ചു. കൊളോണിയലിസത്തിന് ശേഷമുള്ള മാനസികാവസ്ഥയിൽ നിന്ന് മുന്നോട്ടുപോകണമെന്ന് പ്രധാനമന്ത്രി വാദിക്കുകയും ചെയ്തതായി ശശി തരൂർ എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img