01:39am 08 November 2026
NEWS
കമ്യൂണിസ്റ്റുകള്‍ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുമെന്നുറപ്പ്; അതുപക്ഷേ ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കും
26/03/2025  01:12 PM IST
nila
കമ്യൂണിസ്റ്റുകള്‍ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുമെന്നുറപ്പ്; അതുപക്ഷേ ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കും

കമ്യൂണിസ്റ്റുകൾ ഒരു ദിവസം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ എംപി. അതുപക്ഷേ സംഭവിക്കുക ഇരുപത്തിരണ്ടാം നൂറ്റാണ്ടിലായിരിക്കുമെന്നും  തരൂർ  പരിഹ​സിച്ചു. സ്വകാര്യ സർവകലാശാലകളെ എതിർത്തിരുന്ന എൽഡിഎഫ് അതിന് അനുമതി നൽകുന്ന ബിൽ പാസാക്കിയ നടപടി ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ പരിഹാസം. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് തരൂർ ഇടതുപക്ഷത്തെ കളിയാക്കുന്നത്. 

മാറ്റങ്ങളുടെ യഥാർഥ ഗുണഭോക്താവ് സാധാരണക്കാരനാണെന്നു മനസിലാക്കാൻ കമ്യൂണിസ്റ്റുകൾക്ക് വർഷങ്ങളെടുത്തെന്നും തരൂർ പറഞ്ഞു. ആ സാധരണക്കാരനു വേണ്ടിയാണ് തങ്ങൾ സംസാരിക്കുന്നതെന്നാണ് അവർ അവകാശപ്പെടുന്നതെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

‘‘സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുറക്കാൻ അനുമതി നൽകി. അങ്ങനെ കേരളത്തിലെ എൽഡിഎഫ് സർക്കാർ ഒടുവിൽ ശരിയായ കാര്യം ചെയ്തിരിക്കുകയാണ്. പതിവുപോലെ, തീരുമാനം ഏതാണ്ട് 15 മുതൽ 20 വർഷം വൈകിയാണ് വന്നത്. 19-ാം നൂറ്റാണ്ടിലെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നവരുടെ കാര്യത്തിൽ ഇത് സാധാരണയായി സംഭവിക്കാറുണ്ട്. ഇന്ത്യയിൽ ആദ്യമായി കംപ്യൂട്ടറുകൾ വന്നപ്പോൾ, കമ്യൂണിസ്റ്റ് ഗൂണ്ടകൾ പൊതുമേഖലാ ഓഫിസുകളിൽ കയറി അവ തകർക്കുകയായിരുന്നു എന്ന കാര്യം ഒരിക്കലും മറക്കരുത്. ഇന്ത്യയിൽ മൊബൈൽ ഫോണുകൾ അവതരിപ്പിക്കുന്നതിനെ എതിർത്ത ഒരേയൊരു പാർട്ടിയും കമ്യൂണിസ്റ്റുകാരായിരുന്നു. കമ്യൂണിസ്റ്റുകാർ 21-ാം നൂറ്റാണ്ടിലേക്കു പ്രവേശിക്കും, പക്ഷേ അത് 22-ാം നൂറ്റാണ്ടിലായിരിക്കും’’ – ശശി തരൂർ എക്സിൽ കുറിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img