07:33pm 06 November 2026
NEWS
കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് ശശി തരൂർ
23/02/2025  01:10 PM IST
nila
കോണ്‍ഗ്രസിന് വേണ്ടെങ്കില്‍ തനിക്ക് മുന്നില്‍ മറ്റുവഴികളുണ്ടെന്ന് ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസിന് വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റുവഴികളുണ്ടെന്ന് ശശി തരൂർ എംപി. കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയിണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് തരൂർ കോൺ​ഗ്രസ് നേതൃത്വത്തിന് പുതിയ പ്രതിസന്ധി സൃഷ്ടിച്ച് തന്റെ നിലപാടുകൾ തുറന്നു പറഞ്ഞത്. കേരളത്തിൽ കോൺ​ഗ്രസ് കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും തിരിച്ചടി നേരിടുമെന്നും ശശി തരൂർ മുന്നറിയിപ്പ് നൽകുന്നു.

''പാർട്ടി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഞാൻ പാർട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കിൽ എനിക്ക് എന്റേതായ കാര്യങ്ങൾ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങൾ കരുതരുത്. എന്റെ പുസ്തകങ്ങൾ, പ്രസംഗങ്ങൾ അങ്ങനെ ആ വഴിക്ക്. ഒരു പ്രസംഗം നടത്താൻ ലോകമെമ്പാടുമുള്ള ക്ഷണങ്ങൾ എനിക്കുണ്ട്''- തരൂർ പറഞ്ഞു.

ശശി തരൂരിന്റെ പുതിയ പരാമർശങ്ങൾ കോൺ​ഗ്രസിനുള്ളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ തൃപ്തിയില്ലെന്ന സൂചനയാണ് തരൂർ നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി സ്ഥാനാർഥിത്വം ലക്ഷ്യമിട്ടുള്ള നീക്കമാണ് ശശി തരൂരിന്റെ പുതിയ അഭിമുഖത്തിലെ പരാമർശങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img