
കശ്മീരിലെ ബുഡ്ഗാമിലെ ഇച്ച്കൂട്ടിൽ ശാരദ ഭവാനി ക്ഷേത്രം വീണ്ടും തുറന്നു. 35 വർഷത്തിന് ശേഷമാണ് ശാരദ ഭവാനി ക്ഷേത്രം കശ്മീരി പണ്ഡിറ്റുകൾ തുറന്നത്. ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠയും നടത്തി. പ്രാദേശിക മുസ്ലീങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹായത്തോടെയാണ് കശ്മീരി പണ്ഡിറ്റുകൾ ക്ഷേത്രം പുനർനിർമ്മിക്കുന്നത്.
1990ൽ കശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്തതിന് ശേഷം ആരും തുറക്കാനില്ലാതെ ക്ഷേത്രം ജീർണാവസ്ഥയിലായിരുന്നു. ക്ഷേത്രത്തിൽ നിന്ന് കണ്ടെടുത്ത ശിവലിംഗം പുനഃസ്ഥാപിച്ചു. ചടങ്ങിൽ ഭക്തർ പൂജകളും ഭജനകളും നടത്തി. ക്ഷേത്രത്തിൽ ഇനി എല്ലാ ആഴ്ചയിലും മാസത്തിലും പ്രാർത്ഥനകൾ നടത്താൻ കശ്മീരി പണ്ഡിറ്റ് സമൂഹം തീരുമാനിച്ചിട്ടുണ്ട്.
ശാരദ ഭവാനി ക്ഷേത്രം ഒരു ആരാധനാ സ്ഥലവും സാമൂഹിക പരിപാടികളുടെ കേന്ദ്രവുമാക്കാനാണ് കശ്മീരി പണ്ഡിറ്റുകൾ ലക്ഷ്യമിടുന്നത്. ക്ഷേത്രം പുനരുദ്ധരിക്കുന്നതിനൊപ്പം, സമുദായ സൗഹാർദ്ദം കൂടുതൽ ശക്തമാക്കുന്നതിനുമുള്ള ശ്രമങ്ങളെ പ്രാദേശിക അധികൃതരും താമസക്കാരും അഭിനന്ദിച്ചു.











