02:57pm 11 November 2026
NEWS
ഗാസയുടെ സമാധാനാശകൾക്ക് ശക്തിയേകി ശാർ അൽ ഷെയ്ഖ് ഉച്ചകോടി: ഖത്തർ അമീർ
14/10/2025  07:29 PM IST
nila
ഗാസയുടെ സമാധാനാശകൾക്ക് ശക്തിയേകി ശാർ അൽ ഷെയ്ഖ് ഉച്ചകോടി: ഖത്തർ അമീർ

 


ദോഹ: ഗാസയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുകയും ഫലസ്തീൻ പ്രശ്നത്തിന് സമഗ്രവും നീതിപൂർണ്ണവുമായ പരിഹാരത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന പ്രതീക്ഷപ്രകടിപ്പിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി.ശാർം എൽ ഷെയ്ഖ് സമാധാന ഉച്ചകോടിയുടെ അനുകൂല ഫലങ്ങളെ സ്വാഗതം ചെയ്യുന്നതായി അമീർ തന്റെ ഔദ്യോഗിക ‘എക്‌സ്’ അക്കൗണ്ടിൽ കുറിച്ചു. ഗാസയിലെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുന്ന കൂടുതൽ കരാറുകൾക്കുള്ള തുടക്കമായിത്തീരട്ടെ എന്നതായിരുന്നു അമീറിന്റെ ആശംസ.
ഉച്ചകോടിയിൽ കൈവരിച്ച പരസ്പര ധാരണയെ എല്ലാ കക്ഷികളും പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അത് എല്ലാവർക്കും നന്മയുണ്ടാക്കുമെന്ന്ഖത്തർ അമീർ  സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img