
ദോഹ: ഡിജിറ്റൽ രംഗത്തെ പങ്കാളിത്തവും സഹകരണവും ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തർ പബ്ലിക് പ്രോസിക്യൂഷനും യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘവും ചേർന്ന് “ഡിജിറ്റൽ ഭാവി രൂപപ്പെടുത്തൽ: പ്ലാറ്റ്ഫോം ഗവേണൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും” എന്ന വിഷയത്തിൽ പ്രത്യേക ശില്പശാല സംഘടിപ്പിച്ചു.
വ്യാജ സന്ദേശങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും തടയുന്നതിനുള്ള യൂറോപ്യൻ യൂണിയന്റെ ഡിജിറ്റൽ സർവീസസ് ആക്ട് (DSA) മാതൃകകൾ,കേസ് അന്വേഷണം, തെളിവ് വിശകലനം, ഫേഷ്യൽ റെക്കഗ്നിഷൻ തുടങ്ങിയ കാര്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പങ്കും സുതാര്യതയയും,റാൻസംവെയർ, സൈബർ ആക്രമണങ്ങൾ എന്നിവയിൽ നിന്ന് നിർണായക അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിക്കൽ എന്നീ മൂന്ന് പ്രധാന വിഷയങ്ങളൂന്നിയാണ് ശില്പശാല നടന്നത്.ടെക്നോളജി രംഗത്തെ നവീനതയും പൊതുസുരക്ഷയും ഉറപ്പുവരുത്തുന്നതിന് ഇത്തരം അന്താരാഷ്ട്ര ചർച്ചകൾ അത്യന്താപേക്ഷിതമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.










