02:52am 15 June 2026
NEWS
ശാന്തിനികേതൻ മദ്‌റസ സെക്കണ്ടറി ഫൈനൽ കോൺവക്കേഷൻ കൺവൻഷൻ
14/06/2026  06:35 PM IST
NILA
*ശാന്തിനികേതൻ മദ്‌റസ സെക്കണ്ടറി ഫൈനൽ കോൺ വക്കേഷൻ കൺവൻഷൻ*

--------------------
ദോഹ : അൽമദ്റസ അൽ ഇസ് ലാമിയ ശാന്തിനികേതൻ വക് റയിൽ സംഘടിപ്പിച്ച കോൺവക്കേഷൻ കൺവൻഷനിൽ ഈ വർഷം സെക്കണ്ടറി മത പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

മദ്റസയിൽ നിന്നും ഈ വർഷം 43 വിദ്യാർഥികളാണ് സെക്കണ്ടറി ഫൈനൽ പൂർത്തിയാക്കിയത്.

കോൺവക്കേഷൻ കൺവൻഷനിൽ സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ ജന. സെക്രട്ടരി അർഷദ് ഇ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ & മദ്റസ മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് റഷീദ് അഹ്‌മദ്, സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ വിദ്യഭ്യാസ വിഭാഗം ഡയരക്ടർ ഡോ. അലിഫ് ശുക്കൂർ, പി ടി എ പ്രസിഡൻ്റ് അസ്‌ഹർ അലി, പ്രൻസിപ്പാൾ എം. ടി. ആദം, സെക്കണ്ടറി വിഭാഗം തലവൻ മുഹമ്മദ് ജാസിഫ് എന്നിവർ സംസാരിച്ചു.

റാങ്ക് ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും അർഷദ് ഇ, റഷീദ് അഹ്മദ് എന്നിവരും പ്രിൻസിപ്പൽ ഹോണേഴ്സ് ലിറ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ഡോ. അലിഫ് ശുക്കൂറും,
സെക്കണ്ടറി ഫൈനൽ പൂർത്തിയാക്കിയ മറ്റ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പി. ടി. എ. പ്രസിഡൻ്റ് അസ്‌ഹർ അലി, പ്രൻസിപ്പാൾ എം. ടി. ആദം എന്നിവരും കഴിഞ്ഞ വർഷത്തെ ഡിസിപ്ലിൻ ടീമിനുള്ള എക്സലൻ്റ് സർവ്വീസ് അവാർഡ് ശഹർബാൻ ടീച്ചറും വിതരണം ചെയ്തു.

വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് അമാൻ ഷാഹിൻ, മുഹമ്മദ് നസാൻ അൻവർ, മെഹ്ജബിൻ, ഫാത്വിമ ലിന എന്നിവരും രക്ഷിതാക്കളെ പ്രതിനിധീകരിച്ച് എൻ. ബഷീർ, സഫിയ എന്നിവരും സംസാരിച്ചു.

മുഹമ്മദ് നസാൻ അൻവർ ഖുർആൻ പാരായണവും തനാൽ ഖദീജ ഗാനാലാപനവും നടത്തി. അബ്ദുല്ല അഹ്മദ്, സാലിഹ് ശിവപുരം, നബീൽ ഓമശ്ശേരി, നിസാർ പി.വി., ഹംസ എൻ കെ, ഡോ. സൽമാൻ, ഫജ്റുദ്ദീൻ, ഫാത്വിമത്ത് സുഹ്‌റ, ഖദീജാബി നൗഷാദ്, ഉമൈബാൻ നിസാർ, തുടങ്ങിയവർ നേതൃത്വം നൽകി
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img