NEWS
രാജി വ്യക്തിപരമായി എടുക്കേണ്ട തീരുമാനമെന്ന് ഷാനിമോൾ ഉസ്മാൻ
28/11/2025 12:39 PM IST
ചെറുകര സണ്ണിലൂക്കോസ്

എം എൽ എ സ്ഥാനം രാജിവെക്കണമോയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തിപരമായി എടുക്കേണ്ട തീരുമാനമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ.
സമീപകാലത്ത് ഒന്നും കേട്ടിട്ടില്ലാത്ത തരത്തിൽ വിഷയത്തിൽ പാർട്ടി നടപടിയെടുത്തു.
വ്യക്തികളുടെ അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ല.
സ്ത്രീപക്ഷത്തു നിന്ന് നിലപാടെടുക്കുന്നവരാണ് തങ്ങൾ.
ഇഷ്ടക്കാർക്ക് സംഭവിക്കുമ്പോൾ മറ്റൊരു അഭിപ്രായം പറയുന്ന ശീലമില്ല.
പരാതിയിൽ അന്വേഷണം നടക്കട്ടെ,നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ.
തെരഞ്ഞെടുപ്പിൽ പുതിയ അജന്റ സൃഷ്ടിക്കാനാണ് ശ്രമമെന്നും ഷാനിമോൾ ഉസ്മാൻ.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











