08:57pm 28 September 2026
NEWS
പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമത്തിനിരയാക്കിയ വ്ലോഗർ മുഹമ്മദ് സാലി പിടിയിൽ
27/07/2025  07:52 AM IST
nila
പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമത്തിനിരയാക്കിയ വ്ലോഗർ മുഹമ്മദ് സാലി പിടിയിൽ

പതിനഞ്ചുകാരിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികാതിക്രമത്തിനിരയാക്കിയ വ്ലോഗർ അറസ്റ്റിൽ. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്നു മടങ്ങി വരുമ്പോൾ മംഗലാപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. 

കഴിഞ്ഞ ഏഴ് വർഷത്തോളമായി ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ കണ്ടന്റുകളുമായി സജീവമാണ്. ഷാലു കിങ് മീഡിയ, ഷാലു കിങ് വ്ലോഗ്സ്, ഷാലു കിങ് ഫാമിലി തുടങ്ങിയ പേരിലാണ് ഇയാൾ സൈബറിടങ്ങളിൽ ഇടപെടുന്നത്. 

 2016ൽ ഇയാൾ വിവാഹം കഴിച്ചിരുന്നു. ഇതിൽ ഇയാൾക്ക് മൂന്ന് മക്കളുണ്ട്. ഭാര്യയുമായി പിണങ്ങിയ സമയത്താണ് മുഹമ്മദ് സാലി പതിനഞ്ചുകാരിയെ പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു പരിചയം. പിന്നീട് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img