01:12am 23 September 2026
NEWS
തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല, മാപ്പപേക്ഷയുമായി ഷക്കീല ബാനു
02/06/2025  05:58 PM IST
nila
തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല, മാപ്പപേക്ഷയുമായി ഷക്കീല ബാനു

വൈറലാകാനായി ഓടുന്ന ട്രെയിനിന്റെ വാതിൽപ്പടിയിൽ നൃത്തം ചെയ്ത് വിവാദത്തിലായ യുവതി മാപ്പു ചോദിച്ച് രം​ഗത്ത്. തമാശക്ക് ചെയ്തതാണെന്നും തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല എന്നുമാണ് നാഗർകോവിൽ സ്വദേശി ഷക്കീല ബാനു പറയുന്നത്. താൻ ചെയ്തത് ആരും അനുകരിക്കരുതെന്നും യുവതി അഭ്യർത്ഥിക്കുന്നുണ്ട്. 

അപകടകരമായി ഷക്കീല ചിത്രീകരിച്ച റീൽസ് കേരളത്തിലടക്കം വലിയ ചർച്ചയായിരുന്നു. യുവതിയുടെ റീൽസ് വൈറലായതോടെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് യുവതിയുടെ മാപ്പപേക്ഷ. 

റീൽസ് ഇത്രയും ചർച്ചയാകുമെന്നും കരുതിയില്ലെന്നും തമാശയ്ക്ക് ചെയ്തതാണെന്നും ഷക്കീല പറഞ്ഞു. തെറ്റാണെന്ന് അറിഞ്ഞിരുന്നില്ല. ആരും വിഡ‍ിയോ അനുകരിക്കരുതെന്ന് അപേക്ഷിക്കുന്നതായും ഷക്കീല ബാനു പറഞ്ഞു. നാമക്കൽ - നാഗർകോവിൽ ട്രെയിനിന്റെ വാതിൽപ്പടിയിൽ ഇറങ്ങി നിന്നാണ് ഷക്കീല ബാനു നൃത്തം ചെയ്തത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img