02:19am 29 April 2026
NEWS
സിനിമ ഒരു കഥപറച്ചിലിനപ്പുറം ഒരു ദൃശ്യാനുഭവമാണെന്ന് നമ്മെ പഠിപ്പിച്ച കലാകാരനായിരുന്നു ഷാജി എൻ. കരുൺ ശ്രീവൽസൻ ജെ മേനോൻ
28/04/2026  10:38 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിനിമ ഒരു കഥപറച്ചിലിനപ്പുറം ഒരു ദൃശ്യാനുഭവമാണെന്ന് നമ്മെ പഠിപ്പിച്ച കലാകാരനായിരുന്നു ഷാജി എൻ. കരുൺ   ശ്രീവൽസൻ  ജെ മേനോൻ
HIGHLIGHTS

ചാവറ കൾച്ചറൽ സെന്ററും  കൊച്ചിൻ ഫിലിം സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച  ഷാജി എൻ കരുൺ അനുസ്മരണം ശ്രീവാളൻ ജെ മേനോൻ  മുഖ്യപ്രഭാഷണം നടത്തുന്നു.എൻ അളഗപ്പൻ, അജയകുമാർ എസ്, എൻ രാമചന്ദ്രൻ എന്നിവർ സമീപം.

സിനിമയുടെ സന്ദർഭങ്ങളെ മാത്രം തന്ന് , കവിതകളെ ചിട്ടപ്പെടുത്തുവാനുള്ള സ്വാതന്ത്ര്യം  ഷാജി എൻ കരുൺ  തന്നിരുന്നു. അദ്ദേഹത്തിന്റെ  പല സിനിമകൾക്കും പാട്ടുകൾ ചിട്ട പ്പെടുത്തിയപ്പോൾ അത്  അനുഭവിച്ചിരുന്നുവെന്ന് ശ്രീവൽസൻ ജെ മേനോൻ പറഞ്ഞു.കൊച്ചിൻ ഫിലിം സൊസൈറ്റിയും  ചാവറ കൾച്ചറൽ സെന്ററും ചേർന്ന് സംഘടിപ്പിച്ച  ഷാജി എൻ കരുൺ അനുസ്മരണം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സിനിമ ഒരു കഥപറച്ചിലിനപ്പുറം ഒരു ദൃശ്യാനുഭവമാണെന്ന് നമ്മെ പഠിപ്പിച്ച കലാകാരനായിരുന്നു ഷാജി എൻ. കരുൺ. ഛായാഗ്രാഹകനായും സംവിധായകനായും അദ്ദേഹം സൃഷ്ടിച്ച ഓരോ ഫ്രെയിമും കവിതാപൂർണമായിരുന്നുവെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. ശ്രീ അജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി.  സംവിധായകനെ മാത്രമല്ല, സിനിമയെ ഒരു ആത്മാന്വേഷണമായി കണ്ട ഒരു മഹത്തായ കലാകാരനെയാണ് ഷാജി എൻ കാരുണിലൂടെ കാണുന്നത്.. അദ്ദേഹത്തിന്റെ സൃഷ്ടികൾ എന്നും നമ്മളോടൊപ്പം നിലനിൽക്കുകയും  പുതിയ തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്ന് ലളിതകലാ അക്കാദമി മുൻ സെക്രെട്ടറിയും ചിത്രകാരനുമായ അജയകുമാർ എസ് പറഞ്ഞു.പ്രശസ്ത ഛായാഗ്രാഹകൻ എൻ അളഗപ്പൻ, പി ജെ ചെറിയാൻ, എന്നിവർ അനുസ്മരണം നടത്തി.കൊച്ചിൻ ഫിലിം സൊസൈറ്റി സെക്രട്ടറി വി എ ബാലചന്ദ്രൻ,  എം രാമചന്ദ്രൻ ,ബിനു രാജ് എന്നിവർ പ്രസംഗിച്ചു.പിറവി, വാനപ്രസ്ഥം സിനിമകൾ പ്രദർശിപ്പിച്ചു.


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img