02:01pm 31 January 2026
NEWS
പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് ഷാഫി പറമ്പിൽ എംപി
31/01/2026  08:55 AM IST
nila
പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് ഷാഫി പറമ്പിൽ എംപി

കൊച്ചി: പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് കോൺ​ഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംപി. നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജെയിൻ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച ‘ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ പരിപാടിയിൽ പങ്കെടുക്കവെയാണ് ഷാഫി പറമ്പിൽ എംഎൽഎ ഇക്കാര്യം പറഞ്ഞത്. അതേസമയം, എൽഡിഎഫ് ‘3.0’ എന്ന തുടർഭരണ പ്രചാരണം യുഡിഎഫിന് ഗുണകരമാകുമെന്നും കോൺ​ഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.

ഭരണത്തിൽ മാറ്റം വേണമെന്ന ആഗ്രഹമുള്ളവരാണ് സമൂഹത്തിൽ കൂടുതലെന്ന് ഷാഫി പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ എൽഡിഎഫിനെതിരായി നിൽക്കുന്നവർ ഭരണമാറ്റത്തിനായി യുഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് ഷാഫി പറയുന്നത്. തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ പ്രകടിപ്പിച്ച നിലപാട് മാറ്റത്തിന്റെ സൂചനയാണെന്നും, അതിന്റെ പ്രതിഫലനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും കാണാനാകുമെന്നുമാണ് ഷാഫിയുടെ അഭിപ്രായം. 

വിദേശത്ത് പഠിക്കാനുള്ള വിദ്യാർത്ഥികളുടെ സ്വതന്ത്ര തീരുമാനങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും, എന്നാൽ കേരളത്തിനകത്ത് തന്നെ കൂടുതൽ ആകർഷകമായ വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും ഷാഫി പറഞ്ഞു. ഭാവിയെ ലക്ഷ്യമിടുന്ന അവസരങ്ങൾ ഒരുക്കുന്നതിലൂടെ മാത്രമേ യുവതലമുറയെ ഇവിടെ നിലനിർത്താൻ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിൽ ജയിക്കുക എന്ന ലക്ഷ്യത്തിനപ്പുറം, പുതുതലമുറയുടെ പ്രതീക്ഷകൾക്ക് ഒപ്പം മുന്നേറുകയാണ് രാഷ്ട്രീയത്തിന്റെ യഥാർത്ഥ വെല്ലുവിളിയെന്ന് ഷാഫി പറഞ്ഞു. ഇതിനായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ അടിസ്ഥാനപരമായ മാറ്റങ്ങൾ ആവശ്യമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img