
ദോഹ/ദുബൈ: യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി. രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്കാരിക രംഗങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 50 വനിതകളെയാണ് ഖലീജ് ടൈംസ് പുറത്തിറക്കിയ ‘പവർ വുമൺ’ പട്ടികയി, ലാണ്ഷഫീന യൂസഫലിഇടം പിടിച്ചത്.
ദുബൈയിൽ നടന്ന ചടങ്ങിൽ‘പവർ വുമൺ’
പട്ടികമാധ്യമമേഖലയിൽ പുതുവഴികൾ വെട്ടിതെളിച്ച മാധ്യമപ്രവർത്തക ബർഖ ദത്ത് പുറത്തിറക്കി.
ഇന്ത്യൻ ജേണലിസത്തിലെ, വിശേഷിച്ച് ടെലിവിഷൻ ജേണലിസത്തിലെ ഏറ്റവും തിളക്കമുള്ള പേരുകളിൽ ആദ്യനിരയിലാണ്
ബർഖ ദത്ത്.
റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ് സ്ഥാപകയും സംരംഭകയുമായ ഷഫീന യൂസഫലി, ബിസിനസിനൊപ്പം കലാരംഗത്തും സജീവ സാന്നിധ്യമാണ്. കലാകാരൻമാർക്ക് ആഗോള വേദിയും പുതിയ അവസരങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച റിസ്ക് ആർട്ട് ഇനീഷ്യേറ്റീവ്, കേരളത്തിലും ഗൾഫിലെയും കലാകാരൻമാർക്ക് ഏറെ പിന്തുണയായി.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് ഷഫീനയുടെ ജീവിത പങ്കാളിയാണ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ മകളായ ഷഫീന സാമൂഹികസേവന രംഗത്തും ശ്രദ്ധേയയാണ്.
യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് എം.ബി.എയും കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ആർട്ട്സിൽ മാസ്റ്റർ ഡിഗ്രിയും നേടിയ ഷഫീന ഇപ്പോൾ പി.എച്ച്.ഡി. പഠനം തുടരുന്നു.
പട്ടികയിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യക്കാരിൽ ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമൺ രേണുക ജഗ്തിയാനിയും അപ്പാരൽ ഗ്രൂപ്പ് സ്ഥാപക സീമ വേദും ഉൾപ്പെടുന്നു. യുഎഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡറൽ നാഷണൽ കൗൺസിൽ ചെയർപേഴ്സൺ, എമിറാത്തി ഒളിംപ്യൻ തുടങ്ങി പ്രമുഖരും പട്ടികയിൽ ഇടം നേടി.











